മരിയൻ തീർത്ഥാടന കേന്ദ്രമായ മുട്ടം സെന്റ് മേരീസ് ഫൊറോന ദേവാലയ സഹസ്രാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ആതുര സേവന മേഖലയിൽ ജോലി ചെയ്യുന്നവരുടെ സംഗമം ഒരുക്കി. സെന്റ് മേരീസ് പാരീഷ് ഹാളിൽ നടന്ന സംഗമം റവ. ഡോ ഹോർമീസ് മൈനാട്ടി ഉദ്ഘാടനം ചെയ്തു. വികാരി റവ ഡോ ആന്റോ ചേരാം തുരുത്തി അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ വി. കെ ജോർജ്, പാരീഷ് ഫാമിലി യുണിയൻ വൈസ് ചെയർമാൻ സാബു ജോൺ,ട്രസ്റ്റി സി. ഇ അഗസ്റ്റിൻ, ഡോ ചുമ്മാർ അഗസ്റ്റസ്,ഡോ എബ്രാഹം നെയ്യാരപ്പള്ളി, മനോജ് ജോസഫ്, സി. ഡി രാജു, ലീസാമ്മ ജോസ് എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ പങ്കെടുത്തവരെ ഉപഹാരം നൽകി ആദരിച്ചു.