Site icon Janayugom Online

കര്‍ഷക സംഘടനകളുടെ യോഗം ഉടന്‍; സമരത്തിന്റെ ഭാവിയില്‍ തീരുമാനമിന്ന്

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുകയാണെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ കര്‍ഷക സംഘടനകള്‍ യോഗം ചേരുന്നു. ഒമ്പത് അംഗ കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗം സിഘുവിലാണ് ചേരുന്നത്. സമരത്തിന്റെ ഭാവിയില്‍ തീരുമാനമെടുക്കും. പാര്‍ലമെന്റില്‍ നിയമം പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കേണ്ടന്നാണ് ഭൂരിഭാഗം കര്‍ഷക സംഘടനകളുടെയും നിലപാട്. താങ്ങുവില ഉറപ്പാക്കാന്‍ നിയമം വേണമെന്ന് രാകേഷ് ടിക്കായത്ത് പറഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനൊപ്പം താങ്ങുവില നിയമപരമായി ഉറപ്പാക്കണമെന്നതും കര്‍ഷകരുടെ ആവശ്യമായിരുന്നു. 2014 ലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം കൂടിയായിരുന്നു താങ്ങുവില നിയമപരമായി ഉറപ്പാക്കും എന്നത്. അക്കാര്യത്തിലുള്ള ഉറപ്പുകൂടി വന്ന ശേഷമേ സമരത്തില്‍ നിന്നും പിന്മാറൂവെന്ന് കര്‍ഷകര്‍ പറയുമ്പോള്‍ കുറച്ച് ദിവസം കൂടി സമരം നീണ്ടുപോയേക്കാം. നവംബര്‍ 22 ന് ലക്നൗവില്‍ മഹാപഞ്ചായത്തും നവംബര്‍ 26 ലെ ഒന്നാം വാര്‍ഷികത്തില്‍ വലിയ സമരക്കൂട്ടായ്മയും ട്രാക്ടര്‍ റാലിയിലുമൊക്കെ പ്രഖ്യാപിച്ചിരിക്കെയാണ് നിയമങ്ങള്‍ പിന്‍വലിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ഇന്നലെ വന്നത്.

 

eng­lish sum­ma­ry: Meet­ing of farm­ers’ organizations

you may also like this video;

Exit mobile version