Site iconSite icon Janayugom Online

മേഗ ചുഴലിക്കാറ്റ്: ഫിലിപ്പൈന്‍സില്‍ മരണം 67 ആയി

phillipinesphillipines

ഫിലിപ്പീന്‍സിലെ മേഗി ചുഴലിക്കാറ്റില്‍ മരണം 67 ആയി. പ്രദേശത്ത് കാറ്റും മഴയും ശക്തമായി തുടരുന്നതിനാല്‍ ഏറെപ്പേര്‍ മണ്ണിനടിയില്‍പ്പെട്ടതായി സംശയിക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി. 150 ലധികം പേരെ കാണാതായിട്ടുണ്ട്. ശക്തമായ കാറ്റിലും മഴയിലും പല സ്ഥലത്തും മണ്ണിടിച്ചിലുണ്ടായി.

രാജ്യത്തിന്റെ കിഴക്കന്‍ തീരത്താണ് മേഗി കൂടുതല്‍ നാശം വിതച്ചത്. 17,000 ലധികം ആളുകളെ മേഖലകളില്‍ നിന്ന് ഒഴിപ്പിച്ചതായി ദുരന്തനിവാരണ സേന അറിയിച്ചു. കെടുതി രൂക്ഷമായതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

ചുഴലിക്കാറ്റിനെത്തുടര്‍ന്ന് പ­ല സ്ഥലങ്ങളിലും വെെദ്യുതി ബന്ധം നിലച്ചു. കനത്ത മഴയില്‍ റോഡുകളും പാലങ്ങളും തകര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തിനും വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഡിസംബറിലുണ്ടായ റായ് ചുഴലിക്കാറ്റില്‍ 375 പേരാണ് രാജ്യത്ത് കൊല്ലപ്പെട്ടത്.

Eng­lish Sum­ma­ry: Hur­ri­cane Mega: Death toll ris­es to 67 in Philippines

You may like this video also

Exit mobile version