മണിപ്പൂരിലെ തൗബാര്‍ ജില്ലയില്‍ മെയ് ത്തീ തീവ്രവാദികള്‍ കൊലപ്പെടുത്തിയ നാല് പേരുടെ മൃതദേഹങ്ങള്‍ സംസ്കാരത്തിനായി ഏറ്റെടുക്കാമെന്ന് മെയ്ത്തീ പംഗല്‍ (മണിപ്പൂര്‍ മുസ്ലീംങ്ങള്‍) വിഭാഗക്കാരുടെ സംയുക്ത കര്‍മസമിതി അറിയിച്ചു.സര്‍ക്കാരുമായുള്ള ചര്‍ച്ചയ്ക്കുശേഷമാണ് ഇക്കാര്യംഅറിയിച്ചത്.കര്‍മസമിതി മുന്നോട്ടുവെച്ച എല്ലാ ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചതിനാലാണ് മൃതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ ധാരണയായത്.
പുതുവത്സര ദിനത്തിലാണ് നാല് മെയ് ത്തീ പംഗലുകള്‍ മെയ് ത്തീ തീവ്രവാദികളുടെ വെടിവെയ്പില്‍ കൊല്ലപ്പെട്ടത്. 18 പേര്‍ക്ക് ഏറ്റുമുട്ടലില്‍ പരിക്കേറ്റു .വെടിവെയ്‌പ് എൻഐഎ അന്വേഷിക്കുക, ഗ്രാമീണ സംരക്ഷണ സേനകൾ രൂപീകരിക്കാൻ അനുമതി നൽകുക, കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 10 ലക്ഷവും പരിക്കേറ്റവർക്ക് രണ്ടുലക്ഷവും അനുവദിക്കുക, കൊല്ലപ്പെട്ടവരുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി എന്നീ ആവശ്യങ്ങളാണ് ഉന്നയിച്ചത്. തീവ്രവാദി സംഘടനയായ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ രാഷ്ട്രീയവിഭാഗമായ റവല്യൂഷണറി പീപ്പിൾസ് ഫ്രണ്ട് തൗബാൽ വെടിവെയ്‌പിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്.
English Summary:
Meithi Pangal said that the bodies of four people killed by Meithi terrorists may be taken for burial
You may also like this video: