Site icon Janayugom Online

ഹാട്രിക്കുമായി മെയ്യപ്പന്‍ മാജിക്ക്; യുഎഇയുടെ താരമായി ഇന്ത്യന്‍ വംശജന്‍

ഇത്തവണത്തെ ടി20 ലോകകപ്പിലെ ആദ്യ ഹാട്രിക്കുമായി യുഎഇയുടെ കാര്‍ത്തിക്ക് മെയ്യപ്പന്‍. ശ്രീലങ്കയ്ക്കെതിരായ മത്സരത്തിലാണ് ഹാട്രിക് നേടിയത്. മത്സരത്തിന്റെ 15-ാം ഓവറിലെ നാലാം പന്തില്‍ അപകടകാരിയായ ഭനുക രജപക്സയെ കാഷിഫ് ദാവൂദിന്റെ ക­യ്യിലെത്തിച്ചാണ് മെയ്യപ്പന്‍ ഹാട്രിക്കിന് തുടക്കം കുറിച്ചത്. പിന്നീട് ചരിത് അസലെന്‍ക (0), നായകന്‍ ദസുന്‍ ഷനക (0) എന്നിവരായിരുന്നു മെയ്യപ്പന്റെ ഇരകള്‍.

ടി20 ലോകകപ്പിന്റെ ഇതുവരെയുള്ള ചരിത്രത്തില്‍ ഹാട്രിക് കണ്ടെത്തിയ അഞ്ചാമത്തെ ബൗളറാണ് കാര്‍ത്തിക് മെയ്യപ്പന്‍. 2007ലെ പ്രഥമ ടൂര്‍ണമെന്റില്‍ ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ബ്രെറ്റ് ലീയാണ് ആദ്യ ഹാട്രിക്കിന്റെ അവകാശി. ബംഗ്ലാേദശിനെതിരെയായിരുന്നു നേട്ടം. കര്‍ട്ടിസ് ക്യാം­­ഫര്‍ (2021), വാനിന്ദു ഹസരംഗ (2021), കഗിസോ റ­ബാദ (2021) എന്നിവരാണ് ഇതിനുമുന്‍പ് ടി20 ലോകകപ്പില്‍ ഹാട്രിക് നേടിയവര്‍.
ചെന്നൈയിലാണ് കാര്‍ത്തിക് മെയ്യപ്പന്‍ ജനിച്ചത്. 2012ല്‍ മെ­യ്യപ്പന്റെ കുടുംബം യുഎഇയിലേക്കു മാറുകയായിരുന്നു. 2019ലാണ് താരം യുഎഇ ദേശീയ ടീമിന്റെ ഭാഗമായത്.

Eng­lish Summary:Meiyappan with hat-trick for Mag­ic; Indi­an-ori­gin as the star of the UAE
You may also like this video

Exit mobile version