Site iconSite icon Janayugom Online

മെലഡി കിങ്ങ് അഥവാ വിദ്യാസാഗർ

‘എന്റെ സംഗീതത്തെ ആഘോഷിക്കുന്നത് ആസ്വാദകരാണ്. അവരോടാണ് എനിക്കെന്നും കടപ്പാടുള്ളത്’ തെന്നിന്ത്യയിൽ ആരാധകരെറേയുള്ള സംഗീതസംവിധായകൻ വെറുതെ പറയുന്നതല്ലിത്. ചുറ്റുമുള്ള മനുഷ്യര്‍ എത്രത്തോളം തന്നെയും തന്റെ സംഗീതത്തെയും ചേർത്തുപിടിക്കുന്നുണ്ടെന്ന ഉത്തമബോധ്യത്തിൽ പറയുന്ന വാക്കുകളാണ്. ആരാധകരുടെ ആവേശം അദ്ദേഹം തന്നെ കണ്ടാസ്വദിച്ചിട്ടുമുണ്ട്. ഗില്ലിയുടെയും ദേവദൂതന്റെയും ഒക്കെ റിലീസ് സമയത്തെ ആവേശം പോലും അതിന് തെളിവാണ്. ഗില്ലി സിനിമയിലെ അർജുനാർ വില്ല് പോലെയുള്ള ഹിറ്റ് സോങ്ങും ദേവദൂതൻ സിനിമയിലെ ഫീൽഗുഡ് സോങ്ങും ഒരുക്കാൻ ഈയൊരൊറ്റ മനുഷ്യനെക്കൊണ്ടാകും എന്നിടത്താണ് വിദ്യാസാഗറിന് ഡിമാൻഡേറുന്നത്.

ഏത് തലമുറയിലുള്ളവരെയും പിടിച്ചിരുത്താൻ പോന്ന വരികൾ അദ്ദേഹത്തിന്റെ ലിസ്റ്റിലുണ്ടാകും. അതുകൊണ്ടൊക്കെ തന്നെയാണ് മെലഡി കിംഗ് എന്ന പേരും വിദ്യാസാഗറിന് സ്വന്തമായത്.
ഗാനരചയിതാവിനൊപ്പം ചേർന്നിരുന്ന് തന്നെ പാട്ടൊരുക്കണമെന്ന് നിർബന്ധമുള്ളയാളാണ് താനെന്ന് വിദ്യാസാഗർ തന്നെ പലവട്ടം പറഞ്ഞിട്ടുണ്ട്. ഗാനസൃഷ്ടിക്ക് പിന്നിലെ ഈ ഒന്നിച്ചിരിപ്പാകാം വിദ്യാസാഗറെന്ന സംഗീത സംവിധായകന് ഇത്രയധികം സ്വീകാര്യത നേടിക്കൊടുത്തത്. സാങ്കേതികവിദ്യയുടെ കുതിപ്പ് പുതിയ സാധ്യതകൾ തുറന്നുവെയ്ക്കുന്ന ഈ അണിയറപ്രവർത്തകർ ഒന്നിച്ചിരിക്കാതെയും പരസ്പരം കാണാതെയും മികച്ച പാട്ടുകളുണ്ടാക്കാൻ ശ്രമിക്കാറുണ്ട്. ഈ സമയത്താണ് ഒന്നിച്ചിരിപ്പിന്റെ ഭംഗിയെക്കുറിച്ച് വിദ്യാസാഗർ പറയുന്നത്. 

1989‑ൽ രാജശേഖരൻ (റോബർട്ട്) സംവിധാനം ചെയ്ത പൂമാനം എന്ന തമിഴ് സിനിമയിലെ എൻ അൻപേ എന്ന ഗാനത്തിലൂടെയാണ് വിദ്യാസാഗർ സ്വതന്ത്ര സംവിധായകനാകുന്നത്. പക്ഷേ ഗാനങ്ങൾ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. 1993–96 കാലഘട്ടത്തിൽ തെലുങ്ക് സിനിമയിൽ ചേക്കേറിയ വിദ്യാസാഗർ അവിടത്തെ മുൻനിര സംഗീത സംവിധായകനായി മാറി. 1994–95 ൽ തമിഴ് സംവിധായകനും നടനുമായ അർജ്ജുൻ അദ്ദേഹത്തെ വീണ്ടും തമിഴിൽ കൊണ്ടുവന്നു. അർജ്ജുന് വേണ്ടി കർണ, സുഭാഷ് എന്നീ ചിത്രങ്ങൾക്ക് സംഗീതം പകർന്നു. നല്ല മെലഡി ഗാനങ്ങൾ ഉണ്ടായിരുന്നെങ്കിലും ചിത്രങ്ങൾ ശ്രദ്ധിക്കപ്പെടാത്തതുകൊണ്ട് സംഗീതസംവിധായകനും പേരെടുത്തില്ല. പിന്നിട് മമ്മൂട്ടിയുമായുള്ള പരിചയമാണ് തൊട്ടടുത്ത വർഷമായ 1996 ൽ വിദ്യാസാഗറിനെ മലയാള സിനിമയിലെത്തിയത്. തുടർന്നെത്തിയ പ്രണയവർണങ്ങൾ, നിറം, സമ്മർ ഇൻ ബെത്‍ലഹേം തുടങ്ങിയവയിലെ മെലഡികളെല്ലാം അദ്ദേഹത്തിന്റെതാണ്. 

Exit mobile version