Site iconSite icon Janayugom Online

നിരോധിത സംഘടനകളിലെ അംഗത്വം യുഎപിഎ കുറ്റം

നിരോധിത സംഘടനകളിലെ അംഗത്വം നിയമ വിരുദ്ധ പ്രവര്‍ത്തന നിരോധന നിയമപ്രകാരം (യുഎപിഎ) കേസെടുക്കാവുന്ന കുറ്റമാണെന്ന് സുപ്രീം കോടതി. അംഗത്വം കൊണ്ടുമാത്രം കേസ് എടുക്കാനാവില്ലെന്ന 2011 ലെ വിധി തിരുത്തിയാണ് മൂന്നംഗ ബെഞ്ചിന്റെ ഉത്തരവ്. ജസ്റ്റിസുമാരായ എം ആർ ഷാ, സി ടി രവികുമാർ, സഞ്ജയ് കരോൾ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. അക്രമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതെ, നിരോധിത സംഘടനകളില്‍ വെറുതെ അംഗമായിരിക്കുന്നത് യുഎപിഎയോ ടാഡയോ ചുമത്താവുന്ന കുറ്റമല്ലെന്നായിരുന്നു 2011ലെ വിധി. 

ആര്‍ട്ടിക്കിള്‍ 19 പ്രകാരമുള്ള ന്യായമായ നിയന്ത്രണങ്ങളുടെ അടിസ്ഥാനത്തില്‍ രാജ്യത്തിന്റെ പരമാധികാരത്തിന്റെയും അഖണ്ഡതയുടെയും താല്പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് 2011ലെ വിധി റദ്ദ് ചെയ്തതെന്ന് ബെഞ്ച് വ്യക്തമാക്കി. മാര്‍ക്കണ്ഡേയ കഡ്ജുവും ഗ്യാന്‍ സുധാ മിശ്രയും അടങ്ങുന്ന രണ്ടംഗ ബഞ്ച് 2011ല്‍ അരുപ് ഭുയാന്‍ കേസില്‍ പറഞ്ഞ വിധിയാണ് സുപ്രീം കോടതിയുടെ മൂന്നംഗ ബഞ്ച് റദ്ദ് ചെയ്തത്. ഉള്‍ഫ അംഗമായിരുന്ന ഭുയാന്റെ ടാഡാ കേസിലെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു ഏതെങ്കിലും നിരോധിത സംഘടനയില്‍ അംഗമാകുന്നത് ഒരു വ്യക്തിയെ ക്രിമിനലായി മുദ്രകുത്താന്‍ മതിയായ കാരണമല്ലെന്ന് രണ്ടംഗ ബെഞ്ച് വിധിച്ചത്. നേരത്തെ കേരള സര്‍ക്കാര്‍ എതിര്‍കക്ഷിയായ റെനീഫ് കേസിലും 2011ൽ ഇതേ ബഞ്ച് സമാനമായ നിലപാട് സ്വീകരിച്ചിരുന്നു. 

Eng­lish Sum­ma­ry: Mem­ber­ship in Pro­hib­it­ed Orga­ni­za­tions UAPA Offense

You may also like this video

Exit mobile version