Site iconSite icon Janayugom Online

മിയാമി ഓപ്പണ്‍ കിരീടം മെന്‍സികിന്; ചെക്ക് താരത്തിന്റെ ആദ്യ എടിപി കിരീടം

സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച്ചിനെ വീഴ്ത്തി മിയാമി ഓപ്പണ്‍ കിരീടമുയര്‍ത്തി ചെക്ക് താരം യാക്കൂബ് മെന്‍സിക്. ആവേശകരമായ ഫൈനലില്‍ നേരിട്ടുള്ള രണ്ട് സെറ്റുകള്‍ക്ക് വിജയം നേടിയാണ് 19കാരനായ യാക്കൂബ് കരിയറിലെ ആദ്യ എടിപി കിരീടത്തില്‍ മുത്തമിട്ടത്. സ്കോര്‍ 7–6, 7–6.

54-ാം റാങ്കുകാരനായ മെൻസിക്കിന്റെ രണ്ടാമത്തെ എടിപി ഫൈനലായിരുന്നു ഇത്. അതേസമയം മാസ്റ്റേഴ്‌സ് 1000 ഫൈനലിലെത്തുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോഡ് 37 കാരനായ ദ്യോക്കോവിച്ചിന് സ്വന്തമായിരുന്നു. ജിമ്മി കോണേഴ്‌സ് (109), റോജർ ഫെഡറർ (103) എന്നിവർക്കൊപ്പം 100 അല്ലെങ്കിൽ അതിൽ കൂടുതൽ കിരീടങ്ങൾ നേടിയ ഓപ്പൺ യുഗത്തിലെ ഏക മൂന്ന് പുരുഷന്മാരാകാനുള്ള അ­വസരമാണ് ദ്യോക്കോവിച്ചിന് നഷ്ടമായത്. സെമിഫൈനലില്‍ യുഎസ് താരം ടെയ്‌ലര്‍ ഫ്രിറ്റ്സിനെ മറികടന്നാണ് മെന്‍സിക് കലാശപ്പോരിനെത്തിയത്. ബള്‍ഗേറിയയുടെ ഗ്രിഗര്‍ ദിമിത്രോവിനെ പരാജയപ്പെടുത്തിയാണ് ദ്യോക്കോ ഫൈനല്‍ ടിക്കറ്റെടുത്തത്.

Exit mobile version