Site icon Janayugom Online

ആര്‍ത്തവ അവധി: പൊതുതാല്പര്യ ഹര്‍ജി സുപ്രീം കോടതിയില്‍

pcod

രാജ്യത്തെ വിദ്യാര്‍ത്ഥിനികള്‍ക്കും വനിതാ ജീവനക്കാര്‍ക്കും ആര്‍ത്തവ അവധി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാല്പര്യ ഹര്‍ജി സുപ്രീം കോടതി ഫയലില്‍ സ്വീകരിച്ചു. അഭിഭാഷകന്‍ ശൈലേന്ദ്ര മണി ത്രിപാഠിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
ഹൃദയസ്തംഭനത്തിനിടെ ഒരു വ്യക്തിക്ക് അനുഭവപ്പെടുന്ന അതേ വേദനയാണ് ആര്‍ത്തവ കാലയളവില്‍ സ്ത്രീകള്‍ അനുഭവിക്കുന്നതെന്ന ലണ്ടന്‍ യൂണിവേഴ്സിറ്റി കോളജിന്റെ പഠനം ചൂണ്ടിക്കാണിച്ചാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഇത്തരം വേദന ജീവനക്കാരുടെ പ്രവര്‍ത്തനക്ഷമത കുറയ്ക്കുകയും ജോലിയെ ബാധിക്കുകയും ചെയ്യുന്നു. ഇവിപണന്‍, സൊമാറ്റൊ, ബൈജൂസ്, സ്വിഗ്ഗി, മാതൃഭൂമി, മാഗ്സ്റ്റര്‍, ഇന്‍ഡസ്ട്രി, എആര്‍സി, ഫ്ലൈമൈബിസ്, ഗോസൂപ്പ് എന്നീ കമ്പനികള്‍ ജീവനക്കാര്‍ക്ക് ആര്‍ത്തവ അവധി നല്‍കുന്നുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. 

പൊതുസ്ഥലങ്ങളില്‍ സാനിറ്ററി പാഡുകള്‍ സൗജന്യമായി നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ട് 2018 ല്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച വിമണ്‍സ് സെക്ഷ്വല്‍, റീപ്രൊഡക്ടീവ് ആന്റ് മെന്‍സ്ട്രല്‍ റൈറ്റ്സ് ബില്ലിനെക്കുറിച്ചും ഹര്‍ജിയില്‍ പരാമര്‍ശിക്കുന്നുണ്ട്.
കഴി‍ഞ്ഞ വര്‍ഷത്തെ ബജറ്റ് സമ്മേളനത്തിന്റെ ആദ്യദിവസം അവതരിപ്പിച്ച 2017 മെന്‍സ്ട്രേഷന്‍ ബെനഫിറ്റ്സ് ബില്ലിനെക്കുറിച്ചും ഹര്‍ജിയില്‍ പറയുന്നു. പാര്‍ലമെന്റ് ബില്ലിന് അര്‍ഹിക്കുന്ന പരിഗണന നല്‍കിയില്ലെന്നും ഇത് ആര്‍ത്തവ അവധിയെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നതാണെന്നും ഹര്‍ജിയില്‍ പറയുന്നു. 

Eng­lish Sum­ma­ry; Men­stru­al Leave: Pub­lic Inter­est Lit­i­ga­tion in Supreme Court

You may also like this video

Exit mobile version