കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ഇന്നലെ ചാടിപ്പോയ ഇരുപത്തിയൊന്നുകാരനെ ഷൊര്‍ണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് കണ്ടെത്തി. ഏഴാം വാര്‍ഡില്‍ ചികിത്സയിലുണ്ടായിരുന്ന മലപ്പുറം വണ്ടൂര്‍ സ്വദേശിയായ ഇരുപത്തിയൊന്നുകാരനാണ് ചാടിപ്പോയത്.
ശുചിമുറിയുടെ ജനല്‍ മാറ്റിയാണ് പുറത്ത് കടന്നത്. ഈ സമയം രോഗിയുടെ മാതാവും മുറിയിലുണ്ടായിരുന്നു. സമയം ഏറെ കഴിഞ്ഞിട്ടും ശുചി മുറിയില്‍നിന്ന് മകന്‍ പുറത്ത് വരാതായതോടെ നടത്തിയ അന്വേഷണത്തിലാണ് യുവാവ് പുറത്തേക്ക് കടന്നുകളഞ്ഞതായി കണ്ടെത്തിയത്.
English summary; mental hospital inmate found
You may also like this video;