ഭർത്താവിനെ വിവാഹ ശേഷം മാനസികമായി ഭീഷണിപ്പെടുത്തുന്നുണ്ടെന്നും തന്റെ പക്കൽ നിന്നും പണം തട്ടിയെടുത്തെന്ന പരാതിയില്‍ കന്നഡ നടി ശശികലക്കെതിരെ പൊലീസ് കേസെടുത്തു. കള്ളക്കേസിൽ കുടുക്കി അകത്തിടുമെന്നും സ്വകാര്യ സന്ദേശങ്ങൾ പരസ്യമാക്കുമെന്നും ശശികല നിരന്തരം തന്നെ ഭീഷണിപ്പെടുത്തിയെന്നും സംവിധായകൻ പരാതിയിൽ പറയുന്നുണ്ട്.
2022 മാർച്ചിലാണ് ശശികലയും ഹർഷവർധനും വിവാഹിതരായത്. ഇതിന് ഒരു വർഷം മുൻപേ ഇരുവരും തമ്മിൽ പരിചയത്തിലായിരുന്നു. ഹർഷവർധൻ സംവിധാനം ചെയ്യുന്ന സിനിമ ശശികല നിർമിക്കാമെന്ന് പറഞ്ഞതോടെയാണ് ഇരുവരും തമ്മിൽ അടുത്തത്. എന്നാൽ ഇതിനിടെ ശശികല മുന്നോട്ടിവെച്ച വിവാഹാഭ്യർത്ഥന ഹർഷവർധൻ നിരസിച്ചിരുന്നു.
ഇതിന് പിന്നാലെ ഹർഷവർധനെതിരെ ശശികല പൊലീസിൽ പീഡന പരാതി നൽകുകയും കേസിൽ സംവിധായകൻ അറസ്റ്റിലാവുകയും ചെയ്തത്. ഈ കേസിലെ ഒത്തുതീർപ്പിന്റെ ഭാഗമായിട്ടാണ് ഇരുവരും പിന്നീട് വിവാഹിതരായത്.

