സംസ്ഥാന പൊലീസിൽ അഴിച്ചുപണി. തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്‌പിയായിരുന്ന മെറിൻ ജോസഫിനെ അസിസ്റ്റന്റ് ഐജി (പോളിസി) തസ്തികയിൽ പൊലീസ് ആസ്ഥാനത്ത് നിയമിച്ചു. സസ്പെൻഷന് ശേഷം തിരിച്ചെടുത്ത സുജിത്ത്ദാസിന് ഇൻഫർമേഷൻ, കമ്യൂണിക്കേഷൻ ആൻഡ് ടെക്നോളജി സൂപ്രണ്ടായി നിയമനം നൽകി.
അഡിഷണൽ ഐജി (പോളിസി) യായിരുന്ന ജെ കിഷോർ കുമാറിനെ ലീഗൽ മെട്രോളജി കൺട്രോളറായി നിയമിച്ചു. നിലവിൽ സൂപ്രണ്ടായിരുന്ന എസ് ദേവമനോഹറിനെ അഡീഷണൽ എക്സൈസ് കമ്മിഷണർ (എൻഫോഴ്സ്മെന്റ്) ആയും നിയമിച്ചു.