നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട പരാതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, എം ഇ എസ് പ്രസിഡന്റ് ഫസൽ ഗഫൂറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ഓസ്‌ട്രേലിയയിലേക്ക് പോകാൻ വേണ്ടി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് നാടകീയമായി ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. നേരത്തെ പല തവണ ഇ ഡി നോട്ടീസ് നൽകിയിട്ടും ഹാജരാകാതിരുന്നതിനാലാണ് വിമാനത്താവളത്തിൽ വെച്ച് നടപടിയുണ്ടായത്. കസ്റ്റഡിയിൽ എടുത്ത ഫസൽ ഗഫൂറിനെ കൊച്ചിയിലെ ഇ ഡി ഓഫീസിൽ വെച്ച് മണിക്കൂറുകളോളം ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചെങ്കിലും, ഇന്നോ നാളെയോ ഇ ഡിക്ക് മുന്നിൽ വീണ്ടും ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്.
എംഇഎസ് പ്രസിഡന്റ് ഫസൽ ഗഫൂർ ഇ ഡി കസ്റ്റഡിയിൽ; ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു

