ഫിഫ ഫുട്ബോള്‍ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അര്‍ജന്റീന നാളെ വെനസ്വേലയെ നേരിടും. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.30നാണ് മത്സരം. 2026 ലോകകപ്പിനായി അര്‍ജന്റീനയുടെ സ്വന്തം മൈതാനമായ ബ്യൂണസ് അയേഴ്സില്‍ നടക്കുന്ന അവസാന മത്സരമാണിത്.
നേരത്തെ തന്നെ മെസിയും സംഘവും ലോകകപ്പിന് യോഗ്യത നേടിയിട്ടുണ്ട്. വിരമിക്കലിനോടടുത്ത് നില്‍ക്കുന്ന മെസിക്കും സ്വന്തം മൈതാനത്ത് അവസാന മത്സരമായേക്കും ഇത്. അതിനാല്‍ തന്നെ ആകാംക്ഷയോടെയാകും ഈ മത്സരം കാണാന്‍ ബ്യൂണസ് അയേഴ്സിലേക്ക് ആരാധകര്‍ എത്തുക. നാളെ നടക്കുന്ന മറ്റൊരു മത്സരത്തില്‍ ബ്രസീല്‍ ചിലിയെ നേരിടും. രാവിലെ ആറിനാണ് മത്സരം.
തട്ടകത്തില്‍ അവസാന പോരിന് മെസിയും സംഘവും

