Site iconSite icon Janayugom Online

മെസിയും സംഘവും കേരളത്തിലേക്കില്ല

ലയണല്‍ മെസിയും അര്‍ജന്റൈന്‍ ടീമും കേരളത്തില്‍ കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. സ്‌പോണ്‍സര്‍ കരാര്‍ തുക അടയ്ക്കാത്തതാണ് കാരണം. എച്ച്എസ്ബിസിയാണ് അര്‍ജന്റൈന്‍ ടീമിന്റെ ഇന്ത്യയിലെ സ്‌പോണ്‍സര്‍മാര്‍. ധാരണയിലെത്തിയ സമയം കഴിഞ്ഞ് മൂന്ന് മാസം പിന്നിട്ടിട്ടും സ്‌പോൺസർ പണം അടച്ചിട്ടില്ല. 300 കോടിയിലധികം രൂപയാണ് ചെലവിനായി പ്രതീക്ഷിച്ചിരുന്നത്. ഈ വര്‍ഷത്തെ അര്‍ജന്റീനയുടെ സൗഹൃദ മത്സരങ്ങളുടെ മത്സരക്രമമാകുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ഒക്ടോബറില്‍ ടീം കേരളത്തിലെത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ റിപ്പോർട്ട് പ്രകാരം ഒക്ടോബറിൽ ചെെനയിലാണ് ടീം സൗഹൃദമത്സരങ്ങൾ കളിക്കുക. നവംബറില്‍ ആഫ്രിക്കയില്‍ അംഗോളയ്ക്കെതിരെയും ഖത്തറില്‍ യുഎസിനെയും നേരിടും. 

ഈ വര്‍ഷം സെപ്റ്റംബറോടെ ദക്ഷിണ അമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ അവസാനിക്കും. കേരളത്തില്‍ രണ്ട് സൗഹൃദ മത്സരങ്ങള്‍ കളിക്കുമെന്നാണ് കായിക മന്ത്രി വി അബ്ദുറഹിമാൻ അടക്കമുള്ളവർ അറിയിച്ചിരുന്നത്. ഇക്കാര്യം പിന്നീട് സ്‌പോണ്‍സര്‍മാരായ എച്ച്എസ്ബിസി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. 2011ല്‍ അവസാനമായി ഇന്ത്യയിലെത്തിയ അര്‍ജന്റൈന്‍ ടീം അന്ന് കൊല്‍ക്കത്ത സോള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍ വെനസ്വേലയെയാണ് നേരിട്ടത്. മെസിയുടെ നേതൃത്വത്തിലിറങ്ങിയ ടീം അന്ന് 1–0ന് വിജയിച്ചിരുന്നു. 

Exit mobile version