Site iconSite icon Janayugom Online

മെസി ബാഴ്സയിലേക്ക് തിരികെയെത്തുന്നു!

പിഎസ്ജി വിടാനൊരുങ്ങുന്ന ലയണല്‍ മെസിയെ ബാഴ്സലോണയിലേക്ക് തിരികെയെത്തിക്കാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് ക്ലബ്ബ് പ്രസിഡന്റ് ജോവാന്‍ ലാപോര്‍ട്ട. വൈസ് പ്രസിഡന്റ് റാഫ യൂസ്‌തെയും മെസിയുടെ തിരിച്ചുവരവിനെക്കുറിച്ച് പ്രതികരിച്ചു. ‘ബാഴ്സയുടെ കിരീടനേട്ടത്തില്‍ മെസി സന്തോഷവാനായിരിക്കുമെന്ന് ഞാന്‍ കരുതുന്നു. കിരീടം നേടിയ ടീമിലുള്ള പലതാരങ്ങളുമായി മെസിക്ക് അടുത്ത ബന്ധമുണ്ട്’- യൂസ്‌തെ വ്യക്തമാക്കി. മെസിയുടെ ബാഴ്സയിലേക്കുള്ള തിരിച്ചുവരവ് വാര്‍ത്തകള്‍ അന്തരീക്ഷത്തില്‍ സജീവമാണെങ്കിലും ബാഴ്സലോണയ്ക്ക് കരാര്‍ സാധ്യമാക്കാന്‍ കഴിയുമോ എന്ന് വ്യക്തമല്ല. അടുത്ത സീസണിലെ ടീമിനെക്കുറിച്ച്‌ തങ്ങള്‍ ഇതിനകം ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. നിലവിലുള്ളതിനെക്കാള്‍ കരുത്തുള്ള ഒരു ടീം ഒരുക്കാനാണ് ശ്രമിക്കുന്നതെന്നും ബാഴ്സ പ്രസിഡന്റ് പറഞ്ഞു. അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം ബാഴ്സലോണയില്‍ 17 വര്‍ഷമാണ് പന്തുതട്ടിയത്. ക്ലബ്ബിന്റെ മികച്ച സ്കോററായി മാറുകയും നാല് യുവേഫ ചാമ്പ്യന്‍സ് ലീഗ് ട്രോഫികളും പത്ത് ലാലിഗ കിരീടങ്ങളും ഉള്‍പ്പെടെ നിരവധി കിരീടങ്ങള്‍ നേടുകയും ചെയ്തു. എന്നാല്‍ സാമ്പത്തിക ഞെരുക്കമായിരുന്നു മെസിക്ക് പുതിയ കരാര്‍ നല്‍കുന്നതില്‍ നിന്ന് ബാഴ്സയെ തടഞ്ഞത്. ഇതിന് ശേഷമാണ് മെസി പിഎസ്ജിയിലെത്തിയത്. അടുത്ത മാസത്തോടെ കരാര്‍ അവസാനിക്കുമ്പോള്‍ പഴയ തട്ടകത്തിലേക്ക് മെസിയെത്തിയേക്കുമെന്ന സൂചനകള്‍ ബാഴ്സ ആരാധകരെ ആവേശം കൊള്ളിച്ചിട്ടുണ്ട്.

eng­lish summary;Messi returns to Barca!

you may also like this video;

Exit mobile version