Site iconSite icon Janayugom Online

ചരിത്രനേട്ടത്തിലേക്ക് മെസിക്ക് ഒരു ഗോള്‍ ദൂരം

ചരിത്രനേട്ടത്തിലേക്കെത്താന്‍ ലയണല്‍ മെസിക്ക് ഒരു ഗോളിന്റെ ദൂരം മാത്രം. ക്ലബ്ബ് ഫുട്ബോളില്‍ 700 ഗോളുകളെന്ന നേട്ടത്തിന് തൊട്ടരികെയാണ് മെസി. ഫ്രഞ്ച് ലീഗില്‍ കഴിഞ്ഞ ദിവസം ലില്ലെയ്ക്കെതിരെ ഒരു ഗോള്‍ നേടിയതോടെ ക്ലബ്ബ് ഫുട്ബോളില്‍ 699 ഗോളുകളെന്ന സംഖ്യ തൊട്ടുകഴിഞ്ഞു. മത്സരം അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കെ ഫ്രീകിക്കിലൂടെയാണ് താരം വലകുലുക്കിയത്.

യൂറോപ്പിലെ പ്രമുഖ ഫുട്‌ബോള്‍ ലീഗുകളില്‍ ഇത്തരമൊരു നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ താരവുമാകും മെസി. നിലവില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാത്രമാണ് ഈ നാഴികക്കല്ല് പിന്നിട്ടിട്ടുള്ളത്. മാഴ്‌സെയ്‌ക്കെതിരെ അടുത്തയാഴ്ച നടക്കുന്ന പിഎസ്ജിയുടെ എവേ മത്സരത്തില്‍ മെസി ഈയൊരു നേട്ടം സ്വന്തമാക്കാനിടയുണ്ട്. ബാഴ്‌സലോണ, പിഎസ്ജി എന്നീ ക്ലബ്ബുകള്‍ക്ക് വേണ്ടി കളിച്ചാണ് മെസി 699 ഗോളുകള്‍ നേടിയത്.

Eng­lish Summary;Messi is one goal away from mak­ing history
You may also like this video

Exit mobile version