Site iconSite icon Janayugom Online

മെസി ലോക ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരം

ലോക ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരമായി അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസിയെ തിരഞ്ഞെടുത്ത് പ്രമുഖ സ്പാനിഷ് പബ്ലിക്കേഷനായ മാര്‍ക്ക. കിരീടനേട്ടങ്ങളിലും ലോക ഫു­ട്ബോളില്‍ മെസി നല്‍കിയ സംഭാവനകളെയും പരിഗണിച്ചാണ് താരത്തിന് ആദരവ് നല്‍കിയത്.

പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ രണ്ടാം സ്ഥാ­നത്തേക്ക് പിന്തള്ളിയാണ് മെസിയെ തിരഞ്ഞെടുത്തത്. 46 കിരീടങ്ങളാണ് മെസി കരിയറില്‍ നേടിയത്. മെസിയേക്കാള്‍ 11 കിരീടനേട്ടങ്ങള്‍ക്ക് പിന്നിലാണ് റൊണാള്‍ഡോ. മാര്‍ക്ക തിരഞ്ഞെടുത്ത ടോപ് 6ല്‍ ബ്രസീലിന്റെ നെയ്മറെ ഉള്‍­പ്പെ­ടുത്തിയില്ല. ബ്രസീല്‍ ഇതിഹാസം പെലെയാണ് മൂന്നാം സ്ഥാനത്ത്. അര്‍ജന്റീനയുടെ മുന്‍ താരം ആല്‍ഫ്രഡോ ഡി സ്റ്റിഫാനോയാണ് നാലാമത്. അഞ്ചാം സ്ഥാനത്ത് അര്‍ജന്റീനയുടെ ഡീഗോ മറഡോണയുമാണ്. മുന്‍ ഡച്ച് താരം യൊഹാന്‍ ക്രൈഫ് ആറാം സ്ഥാനത്തെത്തി.

Exit mobile version