ഫ്രഞ്ച് ലീഗ് വണില്‍ കൊമ്പന്മാരായ പിഎസ്ജിക്ക് വമ്പന്‍ തോല്‍വി. നാന്റെസാണ് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പിഎസ്ജിയെ തകര്‍ത്തുവിട്ടത്. ആധുനിക ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളായി കാണുന്ന ലയണല്‍ മെസി, നെയ്മര്‍സ കിലിയന്‍ എംബാപ്പെ എന്നിവര്‍ ഒരുമിച്ച് അണിനിരന്നിട്ടും നാന്റെസിനെതിരെ ജയിക്കാന്‍ പിഎസ്ജിക്ക് കഴിഞ്ഞില്ല.
മത്സരത്തില്‍ വലിയ ആധിപത്യം പന്ത് കൈവശം വയ്ക്കുന്നതില്‍ പിഎസ്ജി കാണിച്ചു എങ്കിലും തുടക്കത്തില്‍ തന്നെ നാന്റ്സ് പിഎസ്ജിയെ ഞെട്ടിച്ചു. നാലാം മിനിറ്റില്‍ തന്നെ ഒരു പ്രത്യാക്രമണത്തില്‍ മോസസ് സിമോണിന്റെ പാസില്‍ നിന്നു റാന്റല്‍ മുഅമി നാന്റ്സിന് ആയി ഗോള്‍ നേടി. 16-ാം മിനിറ്റില്‍ 19കാരന്‍ ക്വിന്റന്‍ മെര്‍ലിന്‍ ഒസ്‌മാന്‍ ബുഖാരിയുടെ പാസില്‍ നിന്നു അടിച്ച ഷോട്ട് പിഎസ്ജി താരത്തിന്റെ ദേഹത്ത് തട്ടി ഗോള്‍ ആയതോടെ പാരീസ് രണ്ടു ഗോളുകള്‍ക്ക് പിറകിലായി.
ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ട് മുമ്പ് ലുഡോവിച്ച ബ്ലാസ പെനാല്‍റ്റിയിലൂടെ നാന്റെസിന് മൂന്നാം ഗോളും സമ്മാനിച്ചു. ഇതോടെ പിഎസ്ജി വന്‍ തിരിച്ചടി തന്നെ മുന്നില്‍ കണ്ടു. എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ നെയ്മര്‍ ഒരു ഗോള്‍ അടിച്ചെങ്കിലും വിജയത്തിലേക്കെത്തിക്കാന്‍ കഴിഞ്ഞില്ല. പരിക്കില്‍ നിന്ന് മുക്തനായതിന് ശേഷം നെയ്മര്‍ ആദ്യ ഇലവനില്‍ തിരിച്ചെത്തിയ മത്സരമായിരുന്നു ഇത്. 59 പോയിന്റുമായി പിഎസ്ജി ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
english summary; Messi, Neymar and Mbabane came together but lost
you may also like this video;