Site iconSite icon Janayugom Online

ആരുമറിയാതെ മെസി പഴയ തട്ടകത്തില്‍

തന്റെ പഴയ തട്ടകമായ ബാഴ്സലോണയിലെ നവീകരിച്ച ഫുട്ബോൾ സ്റ്റേ­ഡിയമായ ക്യാംപ് നൗവിലേക്ക് അപ്രതീക്ഷിത സന്ദർശനം നടത്തി അര്‍ജന്റീനന്‍ ഇതിഹാസം ലയണല്‍ മെസി. 2021ല്‍ ബാഴ്സലോണ വിട്ട മെസി ആദ്യമായാണ് തിരിച്ചെത്തിയത്. ‘എന്റെ ആത്മാവും ഹൃദയവും തുടിക്കുന്ന മണ്ണിലേക്ക് ഞാന്‍ തിരിച്ചെത്തി. ഞാന്‍ വളരെയധികം സന്തോഷിച്ച ഇടം. 

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള വ്യക്തിയെക്കാൾ ആയിരം മടങ്ങ് അധികമാണ് ഞാൻ ഇവിടെ സന്തോഷിച്ചത്. ഒരു ദിവസം എനിക്ക് ഇവിടേക്ക് തിരിച്ചു വരാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’-മെസി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 2005ല്‍ ബാഴ്സയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച മെസി 781 മത്സരങ്ങളിൽ നിന്ന് 674 ഗോളുകള്‍ നേടി. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ബാഴ്സയില്‍ നിന്നും 2021ല്‍ മെസിക്ക് പടിയിറങ്ങേണ്ടി വന്നത്. 

Exit mobile version