ലയണല്‍ മെസി ഇരട്ടഗോളുകളുമായി തിളങ്ങിയ എംഎല്‍എസില്‍ ഇന്റര്‍ മിയാമിക്ക് സീസണിലെ ആദ്യ ജയം. ഒര്‍ലാന്റൊ സിറ്റിയെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് മിയാമി തോല്പിച്ചത്. ആദ്യ മത്സരത്തിലെ തോല്‍വിക്ക് ശേഷമുള്ള തിരിച്ചുവരവ് മിയാമിക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കും.
മെസിയെ കൂടാതെ മറ്റിയോ സില്‍വേറ്റി, ടെലസ്കോ സെജോവിയ എന്നിവരാണ് മിയാമിയുടെ മറ്റു സ്കോറര്‍മാര്‍. മാര്‍ക്കോ പസലിച്, മാര്‍ട്ടിന്‍ ഒജെഡ എന്നിവരാണ് ഒര്‍ലാന്റോ സിറ്റിയുടെ സ്കോറര്‍മാര്‍. ഈസ്റ്റേണ്‍ കോണ്‍ഫറന്‍സില്‍ മൂന്ന് പോയിന്റോടെ ഏഴാമതാണ് മിയാമി.
മെസി മിന്നി: മിയാമിക്ക് ജയം

