Site iconSite icon Janayugom Online

മെസി കൊച്ചിയിലെത്തും; മത്സരത്തിനായി പരിഗണിക്കുന്നത് കലൂര്‍ രാജ്യാന്തര സ്റ്റേഡിയം

അർജന്റീനൻ ഫുട്ബോൾ ടീമുമായുള്ള സൗഹൃദ മത്സരം കൊച്ചിയിൽ വെച്ച് നടത്താൻ സാധ്യത. മത്സരവേദിയുമായി ബന്ധപ്പെട്ട് ജിസിഡിഎയുമായി പ്രാഥമിക ചർച്ചകൾ ആരംഭിച്ചു. ലിയോണൽ മെസ്സിയടക്കമുള്ള അർജന്റീനൻ സംഘം കേരളത്തിലെത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും വേദി സംബന്ധിച്ച് വ്യക്തതയുണ്ടായിരുന്നില്ല. 

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ ജില്ലകൾ പരിഗണിച്ചിരുന്നതിൽ, മറ്റു അനുബന്ധ സൗകര്യങ്ങൾക്കും ഒരുക്കങ്ങൾക്കും കൊച്ചിയാണ് കുറച്ചുകൂടി ഫലപ്രദം എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. സ്റ്റേഡിയത്തിൽ എത്ര പേർക്ക് ഇരിക്കാനാകും, ഒരുക്കങ്ങൾ എങ്ങനെ വേണം എന്നതുമായി ബന്ധപ്പെട്ട ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്. നവംബർ രണ്ടാം വാരത്തോടെ അർജന്റീനൻ ടീം കേരളത്തിലെത്തുക.

Exit mobile version