ലീഗ്സ് കപ്പില്‍ വിജയത്തോടെ തുടങ്ങി ഇന്റര്‍ മിയാമി. അറ്റ്ലസിനെതിരായ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ജയം. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്. 57-ാം മിനിറ്റില്‍ ടാലിസ്‌കോ സെഗോവിയയിലൂടെ മിയാമിയാണ് മുന്നിലെത്തിയത്. 80-ാം മിനിറ്റില്‍ മെക്സിക്കന്‍ ക്ലബ്ബായ അറ്റ്ലസ് സമനില കണ്ടെത്തി. റിവാള്‍ഡോ ലൊസാനോയാണ് സ്കോറര്‍. ഇഞ്ചുറി സമയത്ത് ലയണല്‍ മെസിയുടെ അസിസ്റ്റില്‍ മാഴ്സെലോ വൈഗാന്‍ഡ് ഇന്റര്‍ മിയാമിയുടെ വിജയഗോള്‍ കണ്ടെത്തി. ലൂയിസ് സുവരാസിൽ നിന്നും പന്തുമായി കുതിച്ച മെസി പ്രതിരോധനിരയെ കടന്ന് ഗോൾമുഖത്തേക്ക് കയറി. പെട്ടെന്ന് മാഴ്സെലോയ്ക്ക് പന്തെത്തിച്ചു നല്‍കി. മാഴ്സെസോ അറ്റ്ലസിന്റെ വലയില്‍ പന്ത് കൃത്യമായി എത്തിച്ച് ഇന്റര്‍ മിയാമിക്ക് ജയമൊരുക്കി.
അവസാനനിമിഷം മെസിയുടെ അസിസ്റ്റ്; വിജയത്തോടെ തുടങ്ങി ഇന്റര്‍ മിയാമി

