Site iconSite icon Janayugom Online

ബ്ലൂടിക്ക് വെരിഫിക്കേഷന് വരിസംഖ്യ ഏര്‍പ്പെടുത്താനൊരുങ്ങി മെറ്റ

ബ്ലൂടിക് വെരിഫിക്കേഷന് ഉപഭോക്താക്കളില്‍ നിന്ന് വരിസംഖ്യ ഏര്‍പ്പെടുത്താനൊരുങ്ങി മെറ്റ. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണെന്നും മെറ്റ അറിയിച്ചു. മെറ്റാ ഹെല്‍പ് സെന്റര്‍ പേജില്‍ നിന്നുളള ചില സ്ക്രീന്‍ ഷോട്ടുകള്‍ പങ്കുവെച്ച് കൊണ്ട് ടെക്‌ഡ്രോയിഡറാണ് വിവരം പുറത്ത് വിട്ടത്. വെരിഫൈഡ് ഉപയോക്താക്കള്‍ക്ക് പ്രത്യേക ഫീച്ചറുകള്‍ അനുവദിക്കുമെന്നും ടെക്‌ഡ്രേ­ായിഡര്‍ ട്വിറ്ററില്‍ കുറിച്ചു.

വ്യക്തികളുടെ അക്കൗണ്ടുകള്‍ക്ക് മാത്രമേ ബ്ലൂ ടിക് ലഭിക്കുകയുള്ളു. വേരിഫിക്കേഷന്‍ ഫോം പൂരിപ്പിച്ച് നല്‍കിയതിനു ശേഷം മാത്രമേ ആഗോള ബ്രാൻ്റുകള്‍, സെലിബ്രിറ്റികള്‍ തുടങ്ങി പ്രമുഖ വ്യക്തികള്‍ക്ക് സ്ഥിരീകരണ ബാഡ്ജ് നല്‍കുകയുള്ളു. സബ്‌സ്‌ക്രിപ്ഷന്‍ ഫീച്ചര്‍ ഇതുവരെ ഇന്‍സ്റ്റഗ്രാമിലോ ഫേസ്ബുക്കിലോ ഉള്‍പ്പെടുത്തുകയോ ഔദ്യോഗികമായി പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ല.

Eng­lish Summary;Meta is set to intro­duce sub­scrip­tions for Bluet­ick verification

You may also like this video

Exit mobile version