ഏറ്റവും വലിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ ഇൻസ്റ്റഗ്രാമും ഫേസ്ബുക്കും വാട്സ്ആപും പണം നൽകിയുള്ള സബ്സ്ക്രിപ്ഷനിലേക്ക് മാറ്റാനുള്ള നീക്കവുമായി മെറ്റ. അതേസമയം, കോർ പ്ലാറ്റ്ഫോമുകൾ സൗജന്യമായി നിലനിർത്തുകയും ചില നവീന ഫീച്ചറുകൾ അവതരിപ്പിച്ച് അവ പെയ്ഡ് ആക്കി മാറ്റുകയുമാണ് ലക്ഷ്യമെന്ന് സൂചനയുണ്ട്. ക്രിയേറ്റിവിറ്റിയും ഉൽപാദനക്ഷമതയും വർധിപ്പിക്കുന്ന ടൂളുകൾ ആവിഷ്‍കരിക്കുകയും എഐ സേവനവും നൽകിയാകും സബ്സ്ക്രിപ്ഷൻ പദ്ധതി നടപ്പാക്കുകയെന്നുമാണ് ലഭിക്കുന്ന വിവരം.
ഇൻസ്റ്റയും ഫേസ്ബുക്കും പെയ്ഡ് ആക്കാനുള്ള നീക്കവുമായി മെറ്റ

