ഫെയ്സ്ബുക്കില്‍ നിന്ന് വലിയതോതില്‍ ഉപഭോക്താക്കള്‍ കൊഴിഞ്ഞു പോവുന്നതായി ഫെബ്രുവരിയിലാണ് മെറ്റ വെളിപ്പെടുത്തിയത്. ഇതിന്റെ കാരണങ്ങള്‍ എന്താണെന്ന് അന്വേഷിക്കുകയാണ് കമ്പനി. അതിനിടെയാണ് ഇന്ത്യയില്‍ ഫെയ്സ്ബുക്കില്‍ നിന്നും സ്ത്രീകള്‍ വ്യാപകമായി കൊഴിഞ്ഞു പോയതായ പഠന റിപ്പോര്‍ട്ട് വരുന്നത്. പുരുഷാധിപത്യമുള്ള സോഷ്യല്‍ മീഡിയാ നെറ്റ് വര്‍ക്കില്‍ സുരക്ഷ, സ്വകാര്യത എന്നിവ സംബന്ധിച്ച ആശങ്കകളെ തുടര്‍ന്നാണ് നിരവധി സ്ത്രീകള്‍ ഫെയ്സ്ബുക്കിനെ അകറ്റി നിര്‍ത്തുന്നതെന്ന് മെറ്റയുടെ ഗവേഷണ ത്തില്‍ പറയുന്നു.
തങ്ങള്‍ പങ്കുവെക്കുന്ന ഉള്ളടക്കങ്ങളുടെ സുരക്ഷയും അനാവശ്യമായി ആളുകള്‍ ബന്ധപ്പെടുന്നതും വനിതകളെ ഫെയ്സ്ബുക്ക് ഉപയോഗിക്കുന്നതില്‍ നിന്നും പിന്‍തിരിപ്പിക്കുകയാണെന്ന് പഠനത്തില്‍ പറയുന്നു. ഇന്ത്യയില്‍ ഫെയ്സ്ബുക്ക് നേരിടുന്ന മറ്റ് വെല്ലുവിളികളും റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നുണ്ട്. നഗ്‌നതയുള്ള ഉള്ളടക്കങ്ങളാണ് അതിലൊന്ന്. പ്രാദേശിക ഭാഷകളും, സാക്ഷരതയില്ലായ്മയും, വീഡിയോ ഉള്ളടക്കങ്ങള്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കളില്‍ നിന്നും അപ്പീലുകള്‍ ലഭിക്കാത്തതുമെല്ലാം ഈ പ്രശ്നം നേരിടുന്നതിന് വിലങ്ങുതടിയാവുന്നുണ്ട്.
ഇന്ത്യയില്‍ മൊബൈല്‍ ഡാറ്റ നിരക്ക് കൂടിയതും ഫെയ്സ്ബുക്ക് ഉപഭോക്താക്കള്‍ കുറയുന്നതിനുള്ള കാരണമായി പഠനം ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ ഫെബ്രുവരി രണ്ടിന് തന്നെ ഈ പഠന റിപ്പോര്‍ട്ട് ഒരു ഇന്റേണല്‍ എംപ്ലോയീ ഫോറത്തില്‍ കമ്പനി പങ്കുവെച്ചിരുന്നു. മറ്റേത് രാജ്യത്തേക്കാളും കൂടുതല്‍ ഫെയ്സ്ബുക്കിന് ഉപഭോക്താക്കളുള്ളത് ഇന്ത്യയില്‍ നിന്നാണ്. 45 ലക്ഷത്തോളം അക്കൗണ്ടുകള്‍ ഇന്ത്യയില്‍ നിന്നുണ്ട്. ഇന്ത്യന്‍ സ്ത്രീ ഉപഭോക്താക്കളുടെ കുറവ് ഫെയ്സ്ബുക്ക് വര്‍ഷങ്ങളായി പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അത് യാഥാര്‍ത്ഥ്യമാക്കാന്‍ സാധിച്ചിട്ടില്ല.
English summary; Meta reports that customers are leaving Facebook in large numbers
You may also like this video;