Site iconSite icon Janayugom Online

റീൽസ് സ്രഷ്‌ടാക്കൾക്ക് സംരക്ഷണമൊരുക്കാൻ മെറ്റ; അനുമതിയില്ലാതെ ഉള്ളടക്കം ഉപയോഗിച്ചാൽ ഉടൻ അറിയാം!

സ്രഷ്ടാക്കളുടെ ഒറിജിനൽ റീൽസുകൾ മറ്റുള്ളവർ അനുമതിയില്ലാതെ ഉപയോഗിക്കുന്നത് തടയുന്നതിനും അവരുടെ സൃഷ്ടികൾക്ക് സംരക്ഷണം നൽകുന്നതിനുമായി മെറ്റാ പുതിയ ഉള്ളടക്ക സംരക്ഷണ ഉപകരണം അവതരിപ്പിച്ചു. ഈ ഫീച്ചർ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് എന്നിവയിലെ ഫീഡുകൾ സ്കാൻ ചെയ്യുകയും, സ്രഷ്ടാവിൻ്റെ ഉള്ളടക്കവുമായി പൊരുത്തപ്പെടുന്ന റീലുകൾ കണ്ടെത്തിയാൽ അറിയിപ്പ് നൽകുകയും ചെയ്യും. ഈ ഫീച്ചർ ലഭിക്കാൻ ഉപയോക്താക്കൾ ആദ്യം എൻറോൾ ചെയ്യണം. അതിനുശേഷം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്ന എല്ലാ ഒറിജിനൽ റീലുകൾക്കും ഓട്ടോമാറ്റിക്കായി സംരക്ഷണം ലഭിക്കും. എൻറോൾ ചെയ്യുന്നതിനു മുൻപ് പോസ്റ്റ് ചെയ്ത റീലുകൾ കൈകൊണ്ടുള്ള തിരഞ്ഞെടുക്കലിലൂടെ സംരക്ഷണം നൽകാവുന്നതാണ്. മെറ്റയുടെ റൈറ്റ്സ് മാനേജറിൻ്റെ അതേ സാങ്കേതികവിദ്യയാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇത് പൂർണ്ണമായോ ഭാഗികമായോ ഉള്ള പൊരുത്തങ്ങൾ തിരിച്ചറിയുകയും റീലിൻ്റെ കാഴ്ചകൾ, ഫോളോവർ എണ്ണം, ധനസമ്പാദന നില, സമാനതയുടെ ശതമാനം തുടങ്ങിയ വിവരങ്ങൾ സ്രഷ്ടാവിനെ അറിയിക്കുകയും ചെയ്യും.

സ്രഷ്‌ടാക്കൾക്ക് പ്രധാനമായും മൂന്ന് നടപടികൾ സ്വീകരിക്കാം: പൊരുത്തപ്പെട്ട റീൽ ദൃശ്യമായി നിലനിർത്തി അതിന്റെ പ്രകടനം ട്രാക്ക് ചെയ്യാം, റീൽ മറ്റുള്ളവർക്ക് കാണാൻ കഴിയാത്തവിധം ബ്ലോക്ക് ചെയ്യാം, അല്ലെങ്കിൽ ക്ലെയിം റിലീസ് ചെയ്ത് ട്രാക്കിംഗ് അവസാനിപ്പിക്കാം. കൂടാതെ, തങ്ങളുടെ ഉള്ളടക്കം ഉപയോഗിക്കാൻ പ്രത്യേക അനുമതി നൽകിയ ഉപയോക്താക്കളെ ഉൾപ്പെടുത്താൻ ഒരു “അനുവദനീയ ലിസ്റ്റ്” അവതരിപ്പിച്ചിട്ടുണ്ട്. മറ്റൊരക്കൗണ്ട് തങ്ങളുടെ ഒറിജിനൽ സൃഷ്ടിക്ക് സംരക്ഷണം നൽകാൻ ശ്രമിക്കുന്ന സന്ദർഭങ്ങളിൽ തർക്കം ഉന്നയിക്കാനും പകർപ്പവകാശവുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാനും ഈ ഫീച്ചറിലൂടെ സാധിക്കും. 

Exit mobile version