Site iconSite icon Janayugom Online

ട്വിറ്ററിന് പുതിയ എതിരാളി: ഇൻസ്റ്റഗ്രാമിന്റെ ‘ത്രെഡ്സ് ആപ്പ്’ ഉടൻ എത്തുന്നു

ട്വിറ്ററിന് എതിരാളിയായി മെറ്റ അവതരിപ്പിക്കുന്ന ഇൻസ്റ്റഗ്രാമിന്റെ ത്രെഡ്‌സ് ആപ്പ് വ്യാഴാഴ്ച പുറത്തിറക്കുമെന്ന് സൂചന. പരിമിത എഴുത്തിലൂടെ ആശയവിനിമയം നടത്തുന്ന ആപ്പ് എന്ന നിലയ്ക്കാണ് ഉപഭോക്താൾക്ക് നൽകുന്നത്. ഇന്‍സ്റ്റഗ്രാമുമായി ബന്ധപ്പെട്ടാണ് ത്രെഡ്‌സിന്റെ പ്രവര്‍ത്തനം. ഇൻസ്റ്റഗ്രാം ഉപയോഗിച്ചുംത്രെഡ്സിൽ ലോഗിൻ ചെയ്യാൻ കഴിയും.

പരിമിതമായ വാക്കുകളിലധിഷ്ഠിതമായ ത്രെഡ്‌സ്, ട്വിറ്ററിനു സമാനമായി 280 വാക്കുകളോ അതിൽ ചുരുക്കമോ ആയിരിക്കും ത്രെഡിസിലൂടെ പങ്കുവയ്‌ക്കാൻ സാധിക്കുക. സൗജന്യ സേവനം നൽകുന്ന ത്രെഡ്‌സിലെ പോസ്റ്റുകൾ ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സുമായി പങ്കിടാനും സാധിക്കും. ഉപഭോക്താക്കൾക്ക് കാണാവുന്ന പോസ്റ്റുകളുടെ എണ്ണത്തിൽ നിയന്ത്രണം ഉണ്ടാവില്ലെന്നാണ് സൂചന.

ഉപയോക്താക്കളുടെ കൊഴിഞ്ഞുപോക്കിൽ പ്രതിസന്ധി നേരിടുന്ന ട്വിറ്ററിന്, ഇൻസ്റ്റഗ്രാമിന്റെ ഈ പുതിയ ആപ്ലിക്കേഷൻ വെല്ലുവിളിയായി മാറുമെന്ന സൂചനയാണ് നല്‍കുന്നത്.

Eng­lish Sum­ma­ry: Meta’s Threads launch tomorrow
You may also like this video

Exit mobile version