Site iconSite icon Janayugom Online

അമർനാഥിലേത് മേഘവിസ്ഫോടനമല്ലെന്ന് കാലാവസ്ഥാ വകുപ്പ്

അമർനാഥ് തീർത്ഥാടന പാതയിൽ വെള്ളിയാഴ്ചയുണ്ടായ പ്രളയദുരന്തത്തിനു കാരണം മേഘവിസ്ഫോടനമല്ലെന്ന് കാലാവസ്ഥാ വകുപ്പ്. ഗുഹാക്ഷേത്രത്തിനു സമീപമുള്ള മലകളിൽ വെള്ളിയാഴ്ച വൈകുന്നേരം 4.30 നും 6.30 നും ഇടയിൽ രേഖപ്പെടുത്തിയത് 31 മില്ലിമീറ്റർ മഴയാണ്.

ഒരു മണിക്കൂറിനുള്ളിൽ 100 മില്ലിമീറ്റർ മഴയെങ്കിലും ലഭിച്ചാലേ മേഘവിസ്ഫോടനമായി കണക്കാക്കാനാകൂ എന്ന് കാലാവസ്ഥാ വകുപ്പു ഡയറക്ടർ ജനറൽ മൃത്യുഞ്ജയ് മൊഹപത്ര വിശദീകരിച്ചു.

ഇതേസമയം, വെള്ളിയാഴ്ചത്തെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 16 ആയി. ബാൽതാലിലെ ബേസ് ക്യാംപിൽ അപ്രതീക്ഷിതമായുണ്ടായ കുത്തൊഴുക്കിൽ ഒലിച്ചുപോയ 21 തീർത്ഥാടകരെ രക്ഷപ്പെടുത്തി.

ദുരന്തത്തെ തുടർന്ന് തീർഥാടനം നിർത്തിവച്ചിരുന്നു. കനത്ത മഴയെ തുടർന്ന് കേദാർനാഥ് യാത്രയും നിർത്തിവച്ചതായി പ്രഖ്യാപിച്ചിട്ടുണ്ട്.

Eng­lish summary;Meteorological depart­ment says that it was not a cloud­burst in Amarnath

You may also like this video;

Exit mobile version