Site iconSite icon Janayugom Online

ജനങ്ങള്‍ക്കുനല്ല ഭാവി വേണം: ചീങ്കണ്ണിയെ വിവാഹം ചെയ്ത് മേയര്‍

ഹര്‍ഷാരവവും നൃത്താഘോഷങ്ങള്‍ക്കുമിടെ വിക്ടര്‍ ഹ്യൂഗോ സോസ ആലീസിയ ആന്‍ഡ്രിയാനയെ സ്വന്തമാക്കി. മെക്സിക്കോയിലെ മേയറാണ് നാടിനുവേണ്ടി ചീങ്കണ്ണിയെ വിവാഹം ചെയ്തത്. സാന്‍ പെദ്രോ മേയര്‍ വിക്ടര്‍ ഹ്യൂഗോ സോസയാണ് ചീങ്കണ്ണിയെ വിവാഹം ചെയ്തത്. ആചാരത്തിന്റെ ഭാഗമായാണ് വിവഹം നടന്നത്. 

പ്രകൃതി കനിയാനുള്ള പ്രാര്‍ഥനയെന്ന നിലയിലാണ് മേയറുടെ സമുദായത്തിന്റെ വിശ്വാസ പ്രകാരം ചീങ്കണ്ണിയെ വിവാഹം ചെയ്യുന്നത്- “ആവശ്യത്തിന് മഴ ലഭിക്കാനും ഭക്ഷണം ലഭിക്കാനും നദിയില്‍ ആവശ്യത്തിന് മത്സ്യമുണ്ടാകാനും ഞങ്ങള്‍ പ്രകൃതിയോട് പ്രാര്‍ഥിക്കുന്നു”.

ചീങ്കണ്ണിയെ ഭൂമിയുടെ പ്രതിനിധി എന്ന നിലയിലാണ് മേയറുടെ സമുദായം കാണുന്നത്. മേയറും ചീങ്കണ്ണിയും വിവാഹിതരാകുമ്പോള്‍ മനുഷ്യനും ദൈവവും ഒന്നിക്കുന്നു എന്നാണ് സങ്കല്‍പം. പരമ്പരാഗതമായ വെളുത്ത വിവാഹ വസ്ത്രം ധരിപ്പിച്ച്, വധുവിനെ അണിയിച്ചൊരുക്കി. ഡ്രമ്മിന്‍റെ അകമ്പടിയില്‍ വാദ്യഘോഷങ്ങളോടെ ഗ്രാമവീഥിയിലൂടെയാണ് വധുവിനെ വിവാഹ വേദിയില്‍ എത്തിച്ചത്. ശേഷം വിവാഹച്ചടങ്ങ്. വധുവിനെ ചുംബിച്ചതോടെ ചടങ്ങ് പൂര്‍ണമായി. ഉമ്മ വെയ്ക്കുമ്പോള്‍ തിരിച്ചുകടിക്കാതിരിക്കാന്‍ ചീങ്കണ്ണിയുടെ വായ കൂട്ടി കെട്ടിയിട്ടുണ്ടായിരുന്നു. ചടങ്ങിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

Eng­lish Sum­ma­ry: Mex­i­can may­or mar­ried an alligator

You may also like this video

Exit mobile version