Site iconSite icon Janayugom Online

മെക്‌സിക്കോയിൽ ബസ് അപകടം; ഇന്ത്യക്കാരുൾപ്പെടെ 18 പേർ മരിച്ചു, ഡ്രൈവര്‍ കസ്റ്റഡിയില്‍

പടിഞ്ഞാറൻ മെക്‌സിക്കോയിൽ വ്യാഴാഴ്ച പുലർച്ചെ പാസഞ്ചർ ബസ് മറിഞ്ഞ് ഇന്ത്യക്കാരുൾപ്പെടെ 18 പേർ മരിച്ചു. 20 ഓളം പേരെ പരിക്കുകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു സ്ത്രീയുടെ അവസ്ഥ ഗുരുതരമാണെന്നും സർക്കാർ അധികൃതർഅറിയിച്ചു. ബസില്‍ ഇന്ത്യ, ഡൊമിനിക്കൻ റിപ്പബ്ലിക്, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവരുള്‍പ്പെടെ 42 ഓളം യാത്രക്കാരുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.

വടക്കൻ അതിർത്തി പട്ടണമായ ടിജുവാനയിലേക്കുള്ള യാത്രാമധ്യേയാണ് അപകടം നടന്നത്. യാത്രക്കാരിൽ കൂടുതലും വിദേശികളാണെന്നും ചിലർ യുഎസ് അതിർത്തിയിലേക്ക് പോകുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വളവില്‍ അമിതവേഗതയിൽ ഓടിച്ചതിനെ തുടര്‍ന്നാണ് അപകടത്തില്‍പ്പെട്ടതെന്നാണ് സൂചന.

മലയിടുക്കിന് ഏകദേശം 40 മീറ്റർ (131 അടി) ആഴമുള്ളതിനാൽ രക്ഷാപ്രവർത്തനം അങ്ങേയറ്റം ബുദ്ധിമുട്ടാണെന്ന് നയാരിറ്റിന്റെ സുരക്ഷാ, സിവിൽ പ്രൊട്ടക്ഷൻ സെക്രട്ടറി ജോർജ് ബെനിറ്റോ റോഡ്രിഗസ് പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Eng­lish Sum­ma­ry: Mex­i­co bus crash death toll ris­es to 18, dri­ver detained
You may also like this video

 

Exit mobile version