Site iconSite icon Janayugom Online

പതിവ് തെറ്റിക്കാതെ മെക്സിക്കോ; തോറ്റിട്ടും യുഎസ് ഖത്തര്‍ ലോകകപ്പിലേക്ക്

എല്‍ സാല്‍വദോറിന് എതിരായ യോഗ്യതാ മത്സരത്തിലെ ജയത്തോടെ ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടി മെക്സിക്കോ. കോൺകകാഫ് മേഖലയിൽനിന്ന് 28 പോയിന്റുമായി കാനഡ നേരത്തേതന്നെ യോഗ്യത ഉറപ്പാക്കിയിരുന്നു. കോൺകകാഫ് യോഗ്യതാ റൗണ്ടിൽ ഒന്നാം സ്ഥാനക്കാരായാണ് കാനഡ ഖത്തറിലേക്കെത്തുന്നത്. മെക്സിക്കോയ്ക്കും 28 പോയിന്റുണ്ടെങ്കിലും ഗോൾ ശരാശരിയിൽ അവർ രണ്ടാം സ്ഥാനക്കാരായി. 1994 മുതല്‍ വന്ന ലോകകപ്പുകളിലെല്ലാം മെക്സിക്കോയുടെ സാന്നിധ്യമുണ്ട്. എല്‍ സാല്‍വദോറിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് മെക്‌സിക്കോ വീഴ്ത്തിയത്. 17-ാം മിനിറ്റില്‍ യുറിയല്‍ അന്റുണയാണ് മെക്സിക്കോയ്ക്ക് വേണ്ടി ആദ്യം വല കുലുക്കിയത്.

പിന്നാലെ 43ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ റൗള്‍ ജിമിനെസും വല കുലുക്കിയതോടെ മെക്സിക്കോ ഖത്തര്‍ ടിക്കറ്റുറപ്പിക്കുകയായിരുന്നു. മറ്റൊരു മത്സരത്തില്‍ കോസ്റ്റ റിക്കയോട് തോറ്റിട്ടും യുഎസ് ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടി. കുറഞ്ഞത് ആറു ഗോളുകൾക്കെങ്കിലും യുഎസിനെ തോൽപ്പിച്ചാൽ മാത്രം നേരിട്ടു യോഗ്യത നേടാൻ സാധ്യതയുണ്ടായിരുന്ന കോസ്റ്റ റിക്ക, 2–0 വിജയത്തോടെ ലോകകപ്പ് യോഗ്യത ഉറപ്പാക്കാൻ പ്ലേഓഫ് കളിക്കണം. പോയിന്റ് പട്ടികയിൽ യുഎസും കോസ്റ്റ റിക്കയ്ക്കും 25 പോയിന്റ് വീതമുണ്ടെങ്കിലും ഗോൾശരാശരിയുടെ മികവിലാണ് മൂന്നാം സ്ഥാനത്തോടെ യുഎസ്എ യോഗ്യത ഉറപ്പാക്കിയത്. ഇനി പ്ലേഓഫില്‍ കോസ്റ്റ റിക്ക ന്യൂസിലന്‍ഡിനെ നേരിടണം.

Eng­lish sum­ma­ry; Mex­i­co to the World Cup

You may also like this video;

Exit mobile version