Site iconSite icon Janayugom Online

എംജിഎന്‍ആര്‍ഇജിഎ ഇനിയില്ല; പകരം പൂജ്യ ബാപ്പു ഗ്രാമീണ്‍ റോസ്ഗാര്‍ യോജന

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഇനി മുതല്‍ പൂജ്യ ബാപ്പു റോസ്ഗാര്‍ യോജന. ഇന്നലെ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് ഇതു സംബന്ധിച്ച തീരുമാനം അംഗീകരിച്ചത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരം പൂജ്യ ബാപ്പു ഗ്രാമീണ്‍ റോസ്ഗാര്‍ യോജന (പിബിജിആര്‍വൈ) എന്നാകും പദ്ധതി അറിയപ്പെടുക. രാജ്യത്ത് നടന്ന് വരുന്ന തൊഴിലുറപ്പ് പദ്ധതികള്‍ എല്ലാം ഇനി പുതിയ പേരിലാകും അറിയപ്പെടുക. നിലവില്‍ 100 തൊഴില്‍ ദിനങ്ങള്‍ പ്രദാനം ചെയ്യുന്ന എംജിഎന്‍ആര്‍ഇജിഎയ്ക്ക് പകരം പിബിജിആര്‍വൈ വരുന്നതോടെ തൊഴില്‍ ദിനങ്ങള്‍ 125 ആയി വര്‍ധിപ്പിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നത്. വേതനം 240 രൂപയായി പരിഷ്കകരിക്കാനുള്ള നിര്‍ദേശവുമുണ്ട്. പുതിയ പദ്ധതി നടത്തിപ്പിനായി 1.51 ലക്ഷം കോടി രൂപ അനുവദിക്കുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. 

Exit mobile version