വാശിയേറിയ പോരാട്ടത്തിനൊടുവില്‍ ബ്രിട്ടീഷ് താരം എമ്മ റാഡുകാനുവിനെ തകര്‍ത്ത് യുഎസിന്റെ ജെസീക്ക പെഗ്യൂള മിയാമി ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ സെമിഫൈനലില്‍. വനിതാ സിംഗിള്‍സില്‍ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് പെഗ്യൂള വിജയം നേടിയത്. ഇതോടെ മിയാമി ഓപ്പണ്‍ വനിതാ സിംഗിള്‍സിലെ സെമിഫൈനല്‍ ലൈനപ്പായി. ടൂര്‍ണമെന്റില്‍ ഒപ്പത്തിനൊപ്പം നിന്ന പോരാട്ടമാണ് കണ്ടത്. ആദ്യ സെറ്റ് 6–4ന് പെഗ്യൂള നേടിയപ്പോള്‍ രണ്ടാം സെറ്റ് 7–6ന് റാഡുകാനു സ്വന്തമാക്കി. ഇതോടെ സെമിടിക്കറ്റുറപ്പിക്കാനുള്ള അവസാന സെറ്റിലേക്ക് മത്സരം നീണ്ടു. എന്നാല്‍ അവസാന സെറ്റ് 6–2ന് അനായാസജയം പെഗ്യൂള നേടി. ഇന്ന് നടക്കുന്ന സെമിഫൈനലില്‍ ഫിലിപ്പിന്‍സ് താരം അലക്സാണ്ട്ര എലയാണ് പെഗ്യൂളയുടെ എതിരാളി. പുരുഷ സിംഗിള്‍സില്‍ ജര്‍മ്മനിയുടെ അലക്സാണ്ടര്‍ സ്വരേവ് പ്രീക്വാര്‍ട്ടറില്‍ പുറത്തായി. ഫ്രഞ്ച് താരം ആര്‍തുര്‍ ഫില്‍സാണ് സ്വരവിനെ പരാജയപ്പെടുത്തിയത്. സ്കോര്‍ 3–6, 6–3, 6–4.
മിയാമി ഓപ്പണ്‍ സെമി ഫൈനല്‍; പെഗ്യൂള‑അലക്സാണ്ട്ര പോരാട്ടം
