Site iconSite icon Janayugom Online

മൈക്കൽ ബാർനിയർ പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

മാസങ്ങൾ നീണ്ട രാഷ്ട്രീയ അനിശ്ചിത്വങ്ങൾക്കൊടുവിൽ മൈക്കൽ ബാർനിയർ ഫ്രാൻസി​ന്റെ പുതിയ പ്രധാനമന്ത്രിയായി. യൂറോപ്യൻ
യൂണിയന്റെ മുൻ ബ്രെക്സിറ്റ് മധ്യസ്ഥനായ മൈക്കൽ ബാർനിയറിനെ ഏകീകൃത സർക്കാർ രൂപീകരിക്കാൻ ചുമതലപ്പെടുത്തിയതായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അറിയിച്ചു. ഇതോടെ 73ാം വയസ്സിൽ ആധുനിക ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായംകൂടിയ പ്രധാനമന്ത്രിയായി ബാർനിയർ മാറി. 

ജൂലൈ 16നു സ്ഥാനമൊഴിഞ്ഞ ഗബ്രിയേൽ അത്താലിന്റെ പിൻഗാമിയായി ചുമതലയേൽക്കുന്ന ബാർനിയർ യൂറോപ്യൻ യൂണിയൻ വിടാനുള്ള ബ്രിട്ടന്റെ തീരുമാനത്തെത്തുടർന്ന് ചർച്ചകളിൽ മുഖ്യ മധ്യസ്ഥനായിരുന്നു. ജൂലൈ ആദ്യ ആഴ്ച ഫലമറിഞ്ഞ തിരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ഇടതുപക്ഷ സഖ്യമായ ന്യൂ പോപ്പുലർ ഫ്രണ്ടാണു (എൻഎഫ്പി) 182 സീറ്റുമായി മുന്നിലെത്തിയത്. മക്രോയുടെ സഖ്യം 166 സീറ്റും മരീൻ ലെ പെന്നിന്റെ നാഷനൽ റാലി 143 സീറ്റും നേടി. 

Exit mobile version