Site iconSite icon Janayugom Online

മധ്യവയസ്കൻ കുത്തേറ്റ് മരിച്ചു: ബന്ധു അറസ്റ്റിൽ

ആലിപ്പറമ്പ് കളിക്കടവിൽ വൈദ്യുതി ബന്ധം വിഛേദിച്ചതിനെ ചൊല്ലിയുള്ള തർക്കത്തിൽ മധ്യവയസ്കൻ കുത്തേറ്റ് മരിച്ചു സംഭവത്തിൽ അയൽകാരനായ ബന്ധു അറസ്റ്റിൽ. പുത്തൻവീട്ടിൽ സുരേഷ് ബാബു (53) ആണ് കൊല്ലപ്പെട്ടത്. 

സംഭവത്തിൽ ബന്ധുവും അയൽവാസിയുമായ സത്യനാരായണനെ (53) പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി 10. 30 നാണ് സംഭവം. സത്യനാരായണന്റെ വീട്ടിലെ വൈദ്യുതി സർവീസ് വയർ പൊട്ടിയതിനാൽ വൈദ്യുതി ഉണ്ടായിരുന്നില്ല. മറ്റുള്ളവർക്കും വൈദ്യുതി ലഭിക്കരുതെന്ന് കരുതി സത്യനാരായണൻ അടുത്തുള്ള പോസ്റ്റിലെ ഫ്യൂസ് ഊരി. ഇത് ചോദ്യം ചെയ്ത സുരേഷ് ബാബു സത്യനാരായണനുമായി ഫോണിൽ വഴക്കായി. ഇതിനിടയിൽ സത്യനാരായണൻ എത്തി സുരേഷ് ബാബുവിനെ കുത്തുകയായിരുന്നു. ഉടൻ ഇഎംഎസ് സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. സംഭവത്തിന് സത്യനാരായണനെ പൊലീസ് കയ്യോടെഅറസ്റ്റ് ചെയ്തു. 9 ആഴത്തിലുള്ള മുറിവുകൾ സുരേഷ് ബാബുവിന്റെ ശരീരത്തിൽ ഉണ്ടായിരുന്നു. മുൻപും സത്യനാരായണൻ സുരേഷ് ബാബുവിനെ ആക്രമിച്ചിട്ടുണ്ട്. അത് 2023ലാണ്. മാരകമാം വിധം അക്രമിച്ച് മുറിവേൽപ്പിച്ചതിന് അന്നുംലീസ് കേസെടുത്തിരുന്നു. സുരേഷ് ബാബുവിന്റെ മൃതദേഹം പോസ്റ്റ് മോർട്ടം നടത്തി ബന്ധുക്കൾൾക്ക് കൈമാറി.

Exit mobile version