Site icon Janayugom Online

കടലില്‍ കുളിക്കാനിറങ്ങി തിരയില്‍പെട്ട് കാണാതായ അതിഥി തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

കടലില്‍ കുളിക്കാനിറങ്ങി തിരയില്‍പെട്ട് കാണാതായ അതിഥി തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പശ്ചിമ ബംഗാള്‍ കൊല്‍ക്കത്ത സ്വദേശി ശഫീദുല്‍ ഇസ്ലാം (25) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നര മണിയോടെ ബേക്കല്‍ കടപ്പുറത്ത് വെച്ച് കാണാതായ യുവാവിന്റെ മൃതദേഹം തെരച്ചിലിനൊടുവില്‍ തിങ്കളാഴ്ച രാവിലെയാണ് കണ്ടെത്തിയത്. തനിച്ച് കടലില്‍ കുളിച്ചു കൊണ്ടിരിക്കുമ്‌ബോള്‍ യുവാവ് തിരയില്‍ പെടുകയായിരുന്നു. സമീപത്ത് കുളിച്ചു കൊണ്ടിരിക്കുന്നവരാണ് വിവരം പൊലീസിനെയും നാട്ടുകാരെയും അറിയിച്ചത്. തുടര്‍ന്ന് മനു, ധനേഷ്, സ്രാങ്ക്, കൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ തീരദേശ പൊലീസിന്റെ രക്ഷാബോട് നടത്തിയ തെരച്ചിലിനൊടുവില്‍ തൃക്കണ്ണാട് പാണ്ഡ്യങ്കല്ലിന് സമീപത്ത് നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇയാളുടെ ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ട്.

മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി തുടര്‍ നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ബേക്കല്‍, പള്ളിക്കര ഭാഗങ്ങളില്‍ നിര്‍മാണ തൊഴില്‍ ചെയ്തുവരികയായിരുന്നു യുവാവ്.

 

Exit mobile version