Site iconSite icon Janayugom Online

മിലാന്‍ ഇറ്റാലിയന്‍ ചാമ്പ്യന്മാര്‍

വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇറ്റാലിയന്‍ ലീഗില്‍ എ സി മിലാന്‍ ചാമ്പ്യന്‍മാരായി. അവസാന മത്സരത്തില്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് സസുവോളയെയാണ് മിലാന്‍ തോല്പിച്ചത്. 11 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മിലാന്‍ സെരി എ കിരീടമുയര്‍ത്തുന്നത്. 19–ാം കിരീടത്തോടെ ഇന്റർ മിലാന് ഒപ്പമെത്തുകയും ചെയ്തു. 36 കിരീടങ്ങളുമായി യുവന്റസാണ് ഒന്നാമത്. സാസുവോളയ്ക്കെതിരെ ഫ്രഞ്ച് താരം ഒളിവർ ജിരൂദിന്റെ ഇരട്ടഗോളുകളാണ് മിലാന് വിജയമൊരുക്കിയത്. ഫ്രാങ്ക് കെസിയും ലക്ഷ്യം കണ്ടു. 

86 പോയിന്റുമായാണ് മിലാൻ കിരീടം വീണ്ടെടുത്തത്. 84 പോയിന്റുള്ള ഇ­ന്റർ മിലാൻ പട്ടികയിൽ രണ്ടാമതാണ്. കഴിഞ്ഞ സീസണിലെ ചാമ്പ്യന്‍മാരാണ് ഇ­ന്റര്‍ മിലാൻ. മൂന്നും നാലും സ്ഥാനങ്ങളിലെത്തിയ നാപ്പോളിയും യു­വന്റസും മിലാൻ ടീമുകൾക്കൊപ്പം ചാമ്പ്യൻസ് ലീഗ് ബെർത്ത് സ്വന്തമാക്കി. ഒരു സമനില നേടിയെങ്കിൽ പോലും കിരീടം നേടാമായിരുന്ന മിലാൻ പ­ക്ഷേ, എതിരാളികളെ തകർത്തെറിയുന്ന പ്രകടനമാണ് കാഴ്ചവച്ചത്. അവസാന മത്സരത്തില്‍ ഇന്റര്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് സാംപ്‌ദോറിയയെ കീഴടക്കി. ജോക്വിന്‍ കോറിയ ഇരട്ടഗോളടിച്ചപ്പോള്‍ ഇവാന്‍ പെരിസിച്ചും ലക്ഷ്യം കണ്ടു. 

Eng­lish Summary:Milan are the Ital­ian champions
You may also like this video

Exit mobile version