Site iconSite icon Janayugom Online

മരച്ചീനിയിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം

liourliour

മരച്ചീനിയിൽ നിന്ന് എഥനോൾ ഉൽപാദിപ്പിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സംസ്ഥാന ബജറ്റിനിടെയാണ് പ്രഖ്യാപനം. ഇതിനായി രണ്ട് കോടി രൂപ നീക്കിവെക്കും.വീര്യം കുറഞ്ഞ മദ്യം ഉൽപാദിപ്പിക്കാനാണ് മരച്ചീനിയിൽ നിന്ന് എഥനോൾ ഉത്പാദിപ്പിക്കുന്നത്.

തിരുവനന്തപുരത്തെ കിഴങ്ങ് ഗവേഷണ കേന്ദ്രത്തിനായിരിക്കും ഇതിൻറെ മേൽനോട്ടച്ചുമതല. ചക്ക ഉത്പന്നങ്ങൾക്ക് പിന്തുണ നൽകുമെന്നും ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു.വിദേശമാതൃകകള്‍ കണ്ടുപഠിക്കാനുള്ള സൗകര്യവും ഉണ്ടാക്കും. പത്ത് മിനി ഫുഡ് പാര്‍ക്കുകള്‍ സ്ഥാപിക്കും. കാര്‍ഷിക മൂല്യ വര്‍ധനത്തിന് സിയാല്‍ മാതൃകയില്‍ കമ്പനി സ്ഥാപിക്കും.

Eng­lish Sum­ma­ry: Mild alco­hol from tapioca

You may also like this video:

Exit mobile version