Site iconSite icon Janayugom Online

രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ സൈനിക നടപടികൾ അല്ല മാർഗം; ഇസ്രയേൽ, ഇറാൻ സംഘർഷത്തിൽ ആശങ്കയറിയിച്ച് ചൈന

രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ സൈനിക നടപടികൾ അല്ല മാർഗമെന്നും ഏതൊരു രാജ്യത്തിന്റെയും സുരക്ഷയും പരമാധികാരവും ഹനിക്കുന്ന നടപടികൾ ചൈന ശക്തമായി എതിർക്കുന്നുവെന്നും ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ് പറഞ്ഞു. ഇസ്രയേൽ, ഇറാൻ സംഘര്‍ഷത്തിൽ കടുത്ത ആശങ്കയുണ്ടെന്നും മേഖലയിലെ സ്ഥിതി ഉടൻ ശാന്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

മിഡിൽ ഈസ്റ്റ് മേഖലയിലെ സംഘർഷം അന്താരാഷ്ട്ര പൊതു താല്പര്യങ്ങൾക്ക് എതിരാണ്. സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളിൽ എല്ലാ കക്ഷികളുമായി ചേർന്ന് പ്രവർത്തിക്കാൻ ചൈന സന്നദ്ധമാണെന്നും ഷി ജിൻ പിംഗ് അറിയിച്ചു. 

Exit mobile version