Site iconSite icon Janayugom Online

ഇറാനിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണു; നാലുപേർ കൊല്ലപ്പെട്ടു

ഇറാനിൽ ഇസ്ഫഹാൻ പ്രവിശ്യയിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണു. പഴങ്ങളുടെ മൊത്തവ്യാപാര മാർക്കറ്റിലേക്കാണ് ഹെലികോപ്റ്റർ ഇടിച്ചുകയറിയത്. അപകടത്തിൽ ഇതുവരെ നാല് പേർ മരിച്ചു. ഇറാനിലെ ആണവ നിലയം സ്ഥിതി ചെയ്യുന്ന ഇസ്ഫഹാൻ പ്രവിശ്യയിൽ ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്നത്. ഇറാനിയൻ സൈന്യത്തിന്റെ വ്യോമയാന യൂണിറ്റിന്റേതായിരുന്നു ഹെലികോപ്റ്റർ. 

അതേസമയം സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്ന് ഏജൻസി അറിയിച്ചു. പൈലറ്റും സഹപൈലറ്റും രണ്ട് മാർക്കറ്റ് വ്യാപാരികളും സംഭവത്തിൽ കൊല്ലപ്പെട്ടു. കഴിഞ്ഞയാഴ്ച, ഇറാന്റെ പതിവ് വ്യോമസേനയുടെ യുഎസ് നിർമ്മിത എഫ് ‑4 യുദ്ധവിമാനം പടിഞ്ഞാറൻ ഹമദാൻ പ്രവിശ്യയിൽ പരിശീലന പറക്കലിനിടെ തകർന്നുവീണ് ഒരു പൈലറ്റ് കൊല്ലപ്പെട്ടിരുന്നു. സാങ്കേതിക തകരാറുമൂലമാണ് അപകടമുണ്ടായതെന്ന് ഇറാനിയൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും യഥാര്‍ത്ഥ കാരണം കണ്ടെത്താനായിട്ടില്ല. 

Exit mobile version