Site iconSite icon Janayugom Online

മ്യാന്‍മറിലെ സൈനിക ഭരണം ആറ് മാസത്തേക്ക് നീട്ടി

മ്യാന്‍മറിലെ സൈനിക ഭരണം ആറ് മാസത്തേക്ക് നീട്ടി. ഇതോടെ തെരഞ്ഞെടുപ്പ് പ്രതീക്ഷ അകെലയാണ്. ഓങ് സാൻ സൂചി സർക്കാരിനെ അട്ടിമറിയിലൂടെ പുറത്താക്കിയാണ് സൈന്യം അധികാരം പിടിച്ചെടുത്തത്. രണ്ട്‌ വർഷം തികയുന്ന ബുധനാഴ്‌ച ജനങ്ങൾ വീടുകളിൽനിന്ന്‌ പുറത്തിറങ്ങാതെ നിശബ്‌ദരായിരുന്ന്‌ പ്രതിഷേധിച്ചിരുന്നു. 

രാജ്യത്തെ പ്രധാന നഗരങ്ങളെല്ലാം വിജനമായി. 2021 ഫെബ്രുവരി ഒന്നിനാണ് സൈന്യം രാജ്യത്തിന്റെ ഭരണംപിടിച്ചത്. ജനാധിപത്യപരമായ തെരഞ്ഞെടുപ്പ്‌ നടത്തണമെന്നാണ്‌ ജനങ്ങളുടെ ആഗ്രഹം. എന്നാൽ പ്രതിഷേധിക്കുന്നവരെ ഇവിടെ തടവിലാക്കുകയും സൈനിക കോടതി വധശിക്ഷ വിധിക്കുകയും ചെയ്യുകയാണ്‌.

Eng­lish Sum­ma­ry: Mil­i­tary rule in Myan­mar extend­ed for six months

You may also like this video

Exit mobile version