Site iconSite icon Janayugom Online

സൈനിക സംഘര്‍ഷം: വീടിനുള്ളില്‍ത്തന്നെ തുടരണമെന്ന് ഇന്ത്യക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി എംബസി

സൈന്യവും അര്‍ദ്ധസൈനിക വിഭാഗവും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സുഡാനില്‍ താമസിക്കുന്ന ഇന്ത്യക്കാരോട് വിടുകളില്‍ തന്നെ തുടരാന്‍ നിര്‍ദ്ദേശം നല്‍കി എംബസി.

സുഡാനിന്റെ തലസ്ഥാനമായ ഖാര്‍ത്തൂമിലെ സൈനിക താവളത്തിലാണ് സൈന്യവും അര്‍ദ്ധസൈനിക വിഭാഗവും തമ്മിലേറ്റുമുട്ടിയത്. ഒട്ടേറെ തവണ വെടിവയ്പ്പുണ്ടായതിന് പിന്നാലെയാണ് ഇന്ത്യന്‍ എംബസിയുടെ നിര്‍ദ്ദേശം.

പ്രസിഡന്‍ഷ്യല്‍ കൊട്ടാരം, സുഡാനിലെ ആര്‍മി ചീഫ് ജനറല്‍ അബ്ദുല്‍ ഫത്താഹ് അല്‍ ബുര്‍ഹാന്റെ വസതി, ഖാര്‍ത്തൂമിലെ അന്താരാഷ്ട്ര വിമാനത്താവളം എന്നിവയുടെ നിയന്ത്രണം ഏറ്റെടുത്തതായി സുഡാനിലെ പാരാമിലിട്ടറി റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സ് അവകാശപ്പെട്ടതായി വാര്‍ത്താ ഏജന്‍സി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തിരുന്നു. സൈന്യവുമായുള്ള പോരാട്ടത്തെത്തുടര്‍ന്ന് സുഡാനിലെ പല പ്രധാന സ്ഥലങ്ങളും തങ്ങളുടെ നിയന്ത്രണത്തിലാണെന്നും അവര്‍ അവകാശപ്പെട്ടിട്ടുണ്ട്.

ഒംദുർമാൻ, ഖാർത്തും നോർത്ത് എന്നിവയുമായി ബന്ധിപ്പിക്കുന്ന നൈൽ നദിക്ക് കുറുകെയുള്ള പാലങ്ങൾ സൈന്യം തടഞ്ഞു. പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്കുള്ള വഴിയും ഇവർ സീൽ ചെയ്തു.

Eng­lish Sum­ma­ry: Mil­i­tary stand­off: Embassy advis­es Indi­ans to stay indoors

You may also like this video

Exit mobile version