രാജ്യത്ത് പാല്‍, പാല്‍ ഉല്പന്നങ്ങള്‍ എന്നിവയ്ക്ക് ക്ഷാമം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര അതോറിട്ടി സര്‍വേ നടത്തും.
ചര്‍മമുഴ രോഗം, കാലിത്തീറ്റ വിലവര്‍ധന എന്നിവ കാരണം രാജ്യത്ത് പാല്‍ ഉല്പാദനം കുറഞ്ഞതായാണ് കണക്ക്. പാല്‍ ഉല്പാദക സഹകരണ സംഘങ്ങള്‍ സംഭരിക്കുന്ന പാലിന്റെ അളവില്‍ ഗണ്യമായ കുറവ് സംഭവിച്ചിട്ടുണ്ട്. ചര്‍മമുഴ രോഗത്തെത്തുടര്‍ന്ന് രാജ്യത്ത് രണ്ടുലക്ഷത്തോളം കന്നുകാലികള്‍ ചത്തൊടുങ്ങിയതായാണ് കണക്കുകള്‍. കര്‍ണാടക അടക്കമുള്ള സംസ്ഥാനങ്ങളില്‍ പാല്‍ ക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്നുണ്ട്.
english summary; Milk shortage: Nationwide survey to be conducted
you may also like this video;

