ഫ്രാൻസിസി മാർപാപ്പയെ അവസാനമായി ഒരു നോക്ക് കാണാൻ ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് വത്തിക്കാനിലേക്ക് എത്തുന്നത് ജനസഹസ്രങ്ങൾ. ശനിയാഴ്ചയാണ് പാപ്പയുടെ സംസ്ക്കാര ചടങ്ങുകൾ നടക്കുക. ഇന്ത്യയെ പ്രതിനിധീകരിച്ച് രാഷ്ട്രപതി ദ്രൌപതി മുർമുവാണ് സംസ്ക്കാര ചടങ്ങുകളിൽ പങ്ക് ചേരുന്നത്. വത്തിക്കാൻ പ്രാദേശിക സമയം വൈകിട്ട് 7 മണിയോടെ പൊതുദർശനം അവസാനിപ്പിക്കും. അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് ഉൾപ്പെടെയുള്ള ലോക നേതാക്കളും സംസ്ക്കാര ചടങ്ങുകളിൽ സന്നിഹിതരാകും. അതിനാൽ തന്നെ കനത്ത സുരക്ഷയാണ് വത്തിക്കാനിൽ ഏർപ്പെടുത്തിയിരിക്കുന്നത്.
ഫ്രാൻസിസ് മാർപാപ്പയ്ക്ക് ആദരമർപ്പിക്കാൻ ജന സഹസ്രങ്ങളുടെ ഒഴുക്ക്

