രാജ്യത്ത് ഇതുവരെ 20,000 തെരുവ് കുട്ടികളെ കണ്ടെത്തിയതായി ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍( എൻസിപിസിആർ ). കുട്ടികളെ പുനരധിവസിപ്പിക്കാനുള്ള നടപടികള്‍ തുടങ്ങിയതായി എൻസിപിസിആർ ചെയർപേഴ്സൺ പ്രിയങ്ക് കനൂംഗോ പിടിഐയോട് പറഞ്ഞു. തെരുവ് കുട്ടികൾക്കായി ‘ബാൽ സ്വരാജ്’ എന്ന വെബ് പോർട്ടൽ നിർമ്മിച്ചിട്ടുണ്ട്. പോര്‍ട്ടലില്‍ അവരുടെ വിവരങ്ങൾ അപ്‌ലോഡ് ചെയ്ത് കൊണ്ട് ട്രാക്ക് ചെയ്യാന്‍ സാധിക്കും. ഇതിലൂടെ അവരുടെ പുനരധിവാസത്തിനായി പ്രവർത്തിക്കാന്‍ കഴിയുമെന്ന് കനൂംഗോ പറഞ്ഞു. നിലവില്‍ പുനരധിവസിപ്പിക്കപ്പെടുന്ന 20,000 കുട്ടികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും തെരുവ് കുട്ടികളെ കണ്ടെത്തി പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികള്‍ പാലിക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. നടപടിക്രമങ്ങള്‍ കടലാസില്‍ മാത്രം ഒതുങ്ങേണ്ടതല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
അതേസമയം ഡല്‍ഹിയില്‍ തെരുവു കുട്ടികളുടെ പുരധിവാസ പ്രവര്‍ത്തനങ്ങളില്‍ നിഷ്ക്രിയ സമീപനമാണ് സര്‍ക്കാര്‍ കാഴ്ചവെയ്ക്കുന്നത്. 1800 കുട്ടികളെയാണ് ഡല്‍ഹിയില്‍ ഇക്കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ കണ്ടെത്തിയത്. എന്നാല്‍ കണക്കുകള്‍ അനുസരിച്ച് രാജ്യതലസ്ഥാനത്ത് 73,000 തെരുവ് കുട്ടികളാണുള്ളത്. പല സംസ്ഥാനങ്ങളും തെരുവുകളില്‍ കഴിയുന്ന കുട്ടികള്‍ക്കായി കാര്യക്ഷമമായി പ്രവര്‍ത്തനങ്ങല്‍ നടക്കുന്നില്ല. മധ്യപ്രദേശും, പശ്ചിമ ബംഗാളും കുട്ടികളുടെ പുനരധിവാസത്തിനായി ചില പ്രദേശങ്ങളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കുമ്പോള്‍ ഡല്‍ഹിയും മഹാരാഷ്ട്രയും പിന്നിലാണ്.
ഇന്ത്യയില്‍ തെരുവുകളിലായി 15 മുതല്‍ 20 ലക്ഷം വരെ കുട്ടികളാണ് കഴിയുന്നത്. ഇവരെ മൂന്ന് തലത്തിലാണ് കണക്കാക്കുന്നത്. വീടുകളില്‍ നിന്ന് ഓടിപോകുന്ന കുട്ടികളും, തെരുവുകളില്‍ ഉപേക്ഷിക്കപ്പെട്ടവരും. കുടുംബത്തോടെ തെരുവുകളില്‍ കഴിയുന്നവരും. രാത്രികാലങ്ങളില്‍ ചേരികളില്‍ കഴിയുന്നവര്‍ പകല്‍ സമയങ്ങളില്‍ തെരുവുകളില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്നവരും പട്ടികയില്‍ ഉള്‍പ്പെടുന്നു. തെരുവുകളില്‍ കഴിയുന്ന കുട്ടികളെ പുനരധിവസിക്കുന്നതിന്റെ ഭാഗമായി ദേശീയ ബാലവകാശ സംരക്ഷണ കമ്മീഷന്‍ ഇവരെ ചില്‍ഡ്രന്‍സ് ഹോമില്‍ പാര്‍പ്പിക്കും. കുടുംബമായി തെരുവുകളില്‍ കഴിയുന്നവരെയും ഗ്രാമങ്ങളില്‍ നിന്ന് നഗരങ്ങളില്‍ എത്തപ്പെട്ട് ഒറ്റപ്പെടുന്ന കുടുബങ്ങളെയും കുട്ടികളെയും ക്ഷേമപദ്ധികളില്‍ ഉള്‍പ്പെടുത്തി അവര്‍ക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യം എൻസിപിസിആർ ഒരുക്കി നല്‍കുമെന്ന് പ്രിയങ്ക് കനൂംഗോ പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ പുനരധിവാസത്തിന് അപ്പെക്സ് ബാലവകാശ സംഘനയും രൂപികരിച്ചതായി അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ തെരുവരുളില്‍ നിന്ന് രക്ഷപ്പെടുത്തുന്ന കുട്ടികളെ ശിശു ക്ഷേമ സമിതിയുടെ മുന്‍പില്‍ എത്തിച്ച ശേഷം കട്ടിയുടെ സമുഹിക പശ്ചാത്തലം കണ്ടെത്തി കുട്ടിക്ക് വെണ്ട വ്യക്തിഗത പരിചണ നല്‍കുന്നതിനായുള്ള പദ്ധതി തയ്യാറാക്കിയ ശേഷം കുട്ടിയെ എവിടെ പുനരധിവധിപ്പിക്കണമെന്ന് തീരുമാനമെടുക്കും. കുട്ടികളെ മറ്റ് ക്ഷേമ പദ്ധികളില്‍ ബന്ധിപ്പിച്ച് പിന്നീട് ഇവരുടെ കാര്യങ്ങള്‍ നോക്കുകയാണ് ചെയ്യുന്നത്.
English Summary:Millions of children live on the streets of the country
You may also like this video