Site icon Janayugom Online

പതിനഞ്ച് മാസത്തിനുള്ളിൽ മിൽമയുടെ പാൽ പൊടി ഫാക്ടറി മലപ്പുറത്ത്

മില്‍മ മലപ്പുറത്ത് സ്ഥാപിക്കുന്ന പാല്‍പ്പൊടി ഫാക്ടറിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി വിലയിരുത്തി. മലപ്പുറം ജില്ലയിലാണ് സംസ്ഥാന സര്‍ക്കാരിന്റെയും മലബാര്‍ മേഖലാ ക്ഷീര സഹകരണ യൂണിയന്റെയും ഫണ്ട് ഉപയോഗിച്ച് പാല്‍ പൊടി നിര്‍മ്മാണ ഫാക്ടറി തുടങ്ങുന്നത്. പാല്‍ പൊടി ഫാക്ടറിയുടെ സാങ്കേതിക നടപടികള്‍ പൂര്‍ത്തിയായി നിര്‍മ്മാണം ആരംഭിച്ചു. 15 മാസത്തിനുള്ളില്‍ സംസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിക്കുന്ന ഫാക്ടറി പ്രതിദിനം 10 ലക്ഷം ടണ്‍ ഉല്‍പ്പാദന ശേഷി ഉള്ളതാണ്. പ്ലാന്റ് നിര്‍മ്മാണം സംബന്ധിച്ച വിശദമായ വിലയിരുത്തല്‍ നടത്തിയ യോഗത്തില്‍ വകുപ്പ് സെക്രട്ടറി ശ്രീമതി ടിങ്കു ബിസ്വാള്‍ ഐഎഎസ്, മില്‍മ ഫെഡറേഷന്‍ ചെയര്‍മാന്‍ കെ എസ് മണി, ഫെഡറേഷന്‍ മാനേജിങ് ഡയറക്ടര്‍ ഡോ. പാട്ടീല്‍ സുയോഗ് സുഭാഷ്‌റാവു ഐഎഫ്എസ്, മില്‍മ മലബാര്‍ റീജിയന്‍ മാനേജിങ് ഡയറക്ടര്‍ ഡോ. പി മുരളി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

eng­lish sum­ma­ry; Mil­ma’s milk pow­der fac­to­ry at Malap­pu­ram in 15 months
you may also like this video;

Exit mobile version