പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മൈം ഷോ അവതരിപ്പിച്ചതില്‍ നടപടി. സ്കൂൾ കലോത്സവം നിർത്തിവച്ചു. കാസർകോട് കുമ്പള ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഇന്നലെയായിരുന്നു സംഭവം. വിദ്യാർത്ഥികൾ അവതരിപ്പിച്ച മൈം മുഴുപ്പിക്കുന്നതിന്റെ മുമ്പേ അധ്യാപകൻ കർട്ടൻ താഴ്‌ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. ഇന്ന് നടത്തേണ്ട കലോത്സവവും മാറ്റി വച്ചതായി അറിയിച്ചു. യുദ്ധത്തെത്തുടര്‍ന്ന് ഗസയിലും പലസ്തീനിലും അടക്കം കുഞ്ഞുങ്ങള്‍ കൊല്ലപ്പെടുന്നതിന്റെ അവതരണം കാണിച്ചു കൊണ്ടാണ് മൈം അരങ്ങേറിയത്.സ്കൂളിലെ പ്ലസ് ടൂ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച മൈം ആരംഭിച്ച് രണ്ടര മിനിറ്റ് ആയപ്പോഴേയ്ക്കും അധ്യാപകര്‍ കര്‍ട്ടനിടുകയായിരുന്നു.
നപടിയെടുത്ത അധ്യാപകരുടെ പേര് വെളിപ്പെടുത്താൻ കുട്ടികള്‍ തയ്യാറാകുന്നില്ല. ഇന്നലെ ആറ് മണിക്കായിരുന്നു സംഭവം. കര്‍ട്ടനിട്ട ഉടന്‍ തന്നെ മറ്റെല്ലാ പരിപാടികളും നിര്‍ത്തിവെച്ചതായും അറിയിച്ചു. ഇന്ന് നടക്കേണ്ട പരിപാടികളും മാറ്റിവച്ചു.

