Site icon Janayugom Online

മിമിക്രി താരവും നടനുമായ കോട്ടയം സോമരാജ് അന്തരിച്ചു

മിമിക്രി താരവും ചലച്ചിത്ര നടനുമായ കോട്ടയം സോമരാജ് അന്തരിച്ചു. അറുപത്തിരണ്ട് വയസായിരുന്നു. ഏതാനും നാളുകളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാണ്. മിമിക്രി രംഗത്ത് വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള കലാകാരനാണ് കോട്ടയം സോമരാജ്. ടെലിവിഷന്‍, സ്റ്റേജ് പരിപാടികളുടെ തിരക്കഥാകൃത്തായി ദീര്‍ഘകാലങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

കരുമാടി രാജേന്ദ്രന്‍ സംവിധാനം ചെയ്ത ഇന്ദ്രപുരാണം എന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിട്ടുണ്ട്. അഞ്ചര കല്യാണം, കണ്ണകി, ഫാന്റം, ബാംബൂ ബോയ്സ്, ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ, ചാക്കോ രണ്ടാമന്‍, ആനന്ദ ഭൈരവി, അണ്ണന്‍ തമ്പി, കിംഗ് ലയര്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു.

Eng­lish Summary:Mimicry star and actor Kot­tayam Somaraj passed away

You may also like this video

Exit mobile version