Site iconSite icon Janayugom Online

ഛത്തീസ്‌ഗഢില്‍ ഖനി അപകടം; ഏഴ് മരണം

ഛത്തീസ്‌ഗഢില്‍ കുമ്മായക്കല്ല് ഖനിയിലുണ്ടായ അപകടത്തില്‍ ഏഴ് മരണം. പന്ത്രണ്ടോളം പ്രദേശവാസികള്‍ ഖനിക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. ബസ്റ്റാര്‍ ജില്ലയിലെ മാല്‍ഗാവോണിലാണ് അപകടമുണ്ടായത്. പ്രദേശവാസികളായ ആറ് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്. വ്യക്തിഗത ആവശ്യങ്ങള്‍ക്കായി കുമ്മായക്കല്ല് ശേഖരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അഞ്ച് പേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. രണ്ട് പേരെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുക്കുമ്പോള്‍ ജീവനുണ്ടായിരുന്നുവെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

Eng­lish Summary:Mine acci­dent in Chhat­tis­garh; Sev­en deaths
You may also like this video

Exit mobile version